ഗൂഗിൾ മാപ്പ് ചതിച്ചു; ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച കാർ കോട്ടയത്ത് തോട്ടിൽ വീണ് മുങ്ങിപ്പോയി

Last Updated:

ഗൂഗിൾ മാപ്പിനെ വിശ്വസിച്ച ഹൈദരാബാദ് സ്വദേശികൾക്ക് കിട്ടിയത് എട്ടിന്റെ പണി

കോട്ടയം: ഗൂഗിൾ മാപ്പിനെ വിശ്വസിച്ച ഹൈദരാബാദ് സ്വദേശികൾക്ക് കിട്ടിയത് എട്ടിന്റെ പണി. കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ  സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാർ പൂർണമായും തോട്ടിൽ മുങ്ങിപ്പോയി. ഇന്ന് പുലർച്ചെയായിരുന്നു സംഭവമുണ്ടായത്. മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്കായിരുന്നു ഇവരുടെ യാത്ര. കാർ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗൂഗിൾ മാപ്പ് ചതിച്ചു; ഹൈദരാബാദ് സ്വദേശികള്‍ സഞ്ചരിച്ച കാർ കോട്ടയത്ത് തോട്ടിൽ വീണ് മുങ്ങിപ്പോയി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement