ഇപ്പോള്‍ പുറത്തിറങ്ങാറില്ല, ഏത് നിമിഷവും മിസൈല്‍ ആക്രമണം ഉണ്ടായേക്കാവുന്ന സ്ഥിതിയെന്ന് ഇസ്രായേലിലെ മലയാളി കെയര്‍ഹോം ജീവനക്കാരി
- Published by:Arun krishna
- news18-malayalam
Last Updated:
മലയാളികളായ സുഹൃത്തുക്കള്‍ സുരക്ഷാര്‍ത്ഥം മറ്റിടങ്ങളിലേക്ക് മാറി താമസിക്കുകയാണെന്നും സ്മിത ന്യൂസ് 18 പ്രൈം ഡിബേറ്റില്‍ പറഞ്ഞു.
ഏത് നിമിഷവും ആക്രമണം ഉണ്ടാകുന്ന സ്ഥിതിയാണ് രാജ്യത്തുള്ളതെന്ന് ഇസ്രായേലിലെ കെയര്‍ ഹോം ജീവനക്കാരിയായ മലയാളി യുവതി സ്മിത. ഗാസയോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത മിസൈല്‍ ആക്രമണമാണ് നേരിടുന്നത്. അവിടെ താമസിക്കുന്ന മലയാളികളായ സുഹൃത്തുക്കള്‍ സുരക്ഷാര്‍ത്ഥം മറ്റിടങ്ങളിലേക്ക് മാറി താമസിക്കുകയാണെന്നും സ്മിത ന്യൂസ് 18 പ്രൈം ഡിബേറ്റില്‍ പറഞ്ഞു.
ആക്രമണ മുന്നറിയിപ്പായി സൈറണ്‍ മുഴങ്ങുമ്പോള്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍ സേഫ്റ്റി റൂമുകളിലേക്ക് മാറാനാണ് ലഭിച്ചിരിക്കുന്ന നിര്‍ദേശം. ഇന്‍റര്‍നെറ്റ് സംവിധാനത്തിന് തടസം നേരിടുന്നത് മൂലം സുഹൃത്തുക്കളുടെ നിലവിലെ സ്ഥിതിഗതികള്‍ വിളിച്ച് അന്വേഷിക്കാന്‍ കഴിയാതെ ആകുന്ന സ്ഥിതി ഉണ്ടാകുന്നതായി സ്മിത പറഞ്ഞു. ഒരോ സ്ഥലത്തെയും അവസ്ഥ വ്യത്യസ്തമാണ്. ആരും പുറത്തിറങ്ങരുതെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനുമാണ് നിലവിലുള്ള നിര്‍ദേശമെന്നും സ്മിത കൂട്ടിച്ചേര്‍ത്തു.
advertisement
അതേസമയം, ഇസ്രായേലിലെ നിലവിലെ സ്ഥിതി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചറിയിച്ചു. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൊവ്വാഴ്ചയാണ് നെതന്യാഹു നരേന്ദ്രമോദിയുമായി ഫോണ്‍ സംഭാഷണം നടത്തിയത്. ” നിലവിലെ സ്ഥിതി വിളിച്ചറിയിച്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് നന്ദി. ഈ വെല്ലുവിളി ഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രായേലിനോടൊപ്പം നിലകൊള്ളുന്നു. ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ഇന്ത്യ എതിര്‍ക്കുന്നു,’ എന്ന് മോദി എക്‌സില്‍ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 10, 2023 8:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇപ്പോള്‍ പുറത്തിറങ്ങാറില്ല, ഏത് നിമിഷവും മിസൈല്‍ ആക്രമണം ഉണ്ടായേക്കാവുന്ന സ്ഥിതിയെന്ന് ഇസ്രായേലിലെ മലയാളി കെയര്‍ഹോം ജീവനക്കാരി