ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ തെറിപറഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
സംഭവത്തിൽ കർശ്ശന നടപടി വേണമെന്നും സിപിഐ എം മാണിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. കണ്ണൂർ മാണിയൂർ വേശാല ചുണ്ടയിൽ സ്വദേശി ഷിജു ആലക്കാടന് (33)എതിരെയാണ് കേസ്. സിപിഐഎം മാണിയൂർ ലോക്കൽ കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. മയ്യിൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അധ്യാപകർ സർക്കാർ ഉത്തരവ് കത്തിച്ചതിൽ പ്രതിഷേധിച്ച് ഫാസിൽ ചോല എന്ന വ്യക്തി ഫേസ്‌ബുക്കിലിട്ട പോസ്റ്റിന് താഴെയാണ് മുഖ്യമന്ത്രിയെ അവഹേളിക്കുന്ന പരാമർശം നടത്തിയത്.
You may also like:സ്ത്രീ ലൈംഗിക ഹോർമോണുകൾ കൊറോണയെ തടയുമോ?ഈസ്ട്രജൻ ഉൾപ്പെടെയുള്ളവയുടെ പരീക്ഷണം ആരംഭിച്ചു [NEWS]'നേരിടേണ്ടി വന്ന അധിക്ഷേപങ്ങളിൽ ഖേദിക്കുന്നു': ദുൽഖറിനോട് മാപ്പു പറഞ്ഞ് തമിഴ് താരം പ്രസന്ന [NEWS]പ്രായപൂർത്തിയാകാത്ത കാലത്ത് ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ നൽകുന്നത് നിർത്തലാക്കി സൗദി അറേബ്യ [NEWS]
കോവിഡ് പ്രതിരോധത്തിൽ രാജ്യത്തിനാകെ മാതൃകാപരമായി പ്രവർത്തനം നടത്തുകയും ലോകമലയാളികളാകെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കേരള മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ്
advertisement
സിപിഎം പരാതി നൽകിയത്.
സംഭവത്തിൽ കർശ്ശന നടപടി വേണമെന്നും സിപിഐ എം മാണിയൂർ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2020 11:52 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ തെറിപറഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്


