ഭരണഘടന കുന്തവും കൊടചക്രവും; മന്ത്രി സജി ചെറിയാൻ്റെ പ്രസംഗത്തിന്റെ ശബ്ദരേഖ ഹാജരാക്കണമെന്ന് ഹൈക്കോടതി
- Published by:Nandu Krishnan
- news18-malayalam
Last Updated:
മന്ത്രി സജി ചെറിയാൻ പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ വിവാദ പ്രസംഗത്തിന്റെ ശബ്ദരേഖ ഹാജരാക്കാനാണ് ഹൈക്കോടതി നിർദേശം
ഇന്ത്യൻ ഭരണഘടനയെ അധിക്ഷേപിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിന്റെ ശബ്ദ രേഖ ഹാജരാക്കണമെന്ന് ഹൈക്കോടതി. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പ്രസംഗത്തിന്റെ ശബ്ദരേഖ പെൻഡ്രൈവിൽ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നർദ്ദേശം നൽകിയത്. 2022 ജൂലൈ മൂന്നിന് മല്ലപ്പള്ളിയിലെ പാർട്ടി പരിപാടിയിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധി പറയാൻ മാറ്റി. പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോർട്ട റദ്ദാക്കാൻ ഹർജിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. പ്രസംഗത്തിലെ കുന്തം , കൊടച്ചക്രം എന്നീപ്രയോഗങ്ങൾ എന്ത് ഉദ്ദേശിച്ചുള്ളതാണെന്ന് ചോദിച്ച കോടതി സംവാദമാകാമെന്നും എന്നാൽ ഭരണഘടനയുടെ അന്തസത്തയോട് വിയോജിക്കാൻ പൌരൻമാർക്കാകുമോഎന്നും ആരാഞ്ഞു.
വാക്കുകൾ ചിലപ്പോൾ പ്രസംഗിച്ച ആൾ ഉദ്ദേശിക്കാത്ത അർത്ഥത്തിലായേക്കാമെന്നും കോടതി പറഞ്ഞു. സാക്ഷി മൊഴികൾ രേഖപ്പെടുത്താതെയാണ് അന്തിമ റിപ്പോർട്ട് നൽകിയതെന്നും മന്ത്രിയുടെ ശബ്ദസാമ്പിൾ എടുത്തിട്ടില്ലെന്നും പ്രസംഗമുള്ള പെൻഡ്രൈവിന്റെ ഫോറൻസിക പരിശോധനാ ഫലം കാത്തില്ലെന്നും ഹർജിയിൽ പറയുന്നു.
advertisement
സർക്കാരിനുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജി തുടരന്വേഷണം ആവിശ്വമില്ലെന്ന് വാദിച്ചു. ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നു എന്ന വിമർശനമല്ലാതെ മന്ത്രി ഭരണഘടനയെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 03, 2024 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭരണഘടന കുന്തവും കൊടചക്രവും; മന്ത്രി സജി ചെറിയാൻ്റെ പ്രസംഗത്തിന്റെ ശബ്ദരേഖ ഹാജരാക്കണമെന്ന് ഹൈക്കോടതി