'വഖഫ് നിയമത്തിന്റെ ഭേദഗതിയെ എംപിമാർ പാർലമെൻ്റിൽ അനുകൂലിക്കണം; കത്തോലിക്കാ കോൺഗ്രസ്

Last Updated:

ഭേദഗതിക്ക് അനുകൂലമായി കെസിബിസി നടത്തിയ പ്രസ്താവന മാതൃകാപരം എന്നും കത്തോലിക്കാ കോൺഗ്രസ് അഭിപ്രായപ്പെട്ടു

News18
News18
മുനമ്പത്തെ ജനങ്ങളെ ഉൾപ്പെടെ സാധാരണക്കാരായ നിരപരാധികളെ വഴിയാധാരമാകുന്ന നിലവിലുള്ള വഖഫ് നിയമത്തിന്റെ ഭേദഗതിയെ എംപിമാർ പാർലമെൻ്റിൽ അനുകൂലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ്. ഭേദഗതിക്ക് അനുകൂലമായി കെസിബിസി നടത്തിയ പ്രസ്താവന മാതൃകാപരം എന്നും കത്തോലിക്കാ കോൺഗ്രസ് അഭിപ്രായപ്പെട്ടു.
വഖഫ് നിയമഭേദഗതി ബിൽ പാർലമെൻ്റിൽ ചർച്ചയ്ക്കു വരുന്നു എന്നത് മുനമ്പം നിവാസികൾക്കും നിരപരാധികളായ നാനാജാതി മതസ്‌ഥർക്കും മതേതര ജനാധിപത്യ വിശ്വാ സികൾക്കും പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൽ നിന്നുള്ള പാർലമെൻ്റ് അംഗങ്ങൾ വോട്ട് ബാങ്ക് പ്രീണന രാഷ്ട്രീയം മാറ്റി വച്ചു ഇക്കാര്യത്തിൽ നീതിയുടെ പക്ഷം ചേരണമെന്നും വഖഫ് നിയമത്തിലെ ഭരണഘടനാനുസൃതമല്ലാ ത്തതും ജനാധിപത്യവിരുദ്ധവുമായ വകുപ്പുകൾ ഭേദഗതി ചെയ്ത് നിരപരാധികളെ സംരക്ഷി ക്കുന്നതിന്നതിന് അനുകൂലമായി ജനപ്രതിനിധികൾ വോട്ടു ചെയ്യണമെന്ന കെസിബിസി ആഹ്വാനം തികച്ചും മാതൃകാപരമാണെന്നും കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസ്താവനയിൽ പറഞ്ഞു
advertisement
മുനമ്പം വിഷയത്തിൽ അടക്കം വഖഫ് നിയമ ഭേദഗതി വഴി ശാശ്വത നിയമ പരിഹാരമാണ് വേണ്ടത്. തലമുറകളായി മുനമ്പത്തെ ജനങ്ങൾ ഉൾപ്പെടെ മതിയായ രേഖകളോ ടെ നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വരുന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാ ശങ്ങൾ ഇല്ലാതാക്കി വഖഫ് നിയമവും വഖഫ് ബോർഡും ജനതയെ മുഴുവൻ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. വഖഫ് ബോർഡിന്റെ അന്യായമായ അവകാശവാദങ്ങളെ സാധുകരിക്കുന്ന വഖഫ് നിയമത്തിലെ കുപ്രസിദ്ധ വകുപ്പുകൾ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം.
മുനമ്പം നിവാസികൾക്ക് ഭൂമി വിറ്റ ഫറൂഖ് കോളേജ് മാനേജ്‌മെൻ്റ് തന്നെ പ്രസ്തു‌ത ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കേ എതിർവാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകൾ വഖഫ് നിയമത്തിൽ ഉള്ളത് ഭരണഘടനാവാഴ്‌ചയെ അതിലംഘിക്കുന്നതാണ്. വഖഫ് നിയമത്തിലെ അത്തരം വകുപ്പുകൾ ഭേദഗതി ചെയ്യുവാൻ ജനപ്രതിനിധികൾക്ക് ചുമത ലയുണ്ട്. നിരപരാധികളായ മുനമ്പം ജനതയടക്കം തെരുവിലുപേക്ഷിക്കുന്ന രീതിയിൽ ഉത്തര വാദപ്പെട്ട ജനപ്രതിനിധികളും രാഷ്ട്രീയ മുന്നണികളും നിലപാടെടുത്താൽ രാഷ്ട്രീയമായ തിരിച്ചടി നൽകുമെന്നും മഹാ ഭൂരിപക്ഷമായ നാനാജാതി മതസ്‌ഥരായ ജനങ്ങളുടെ നീതിപൂർവ്വമായ ആവശ്യത്തോട് ഒരു ന്യൂനപക്ഷ വിഭാഗത്തോട് മാത്രമുള്ള പ്രീണന രാഷ്ട്രീയത്തിന്റെ പേരിൽ മുഖം തിരിച്ചു നിൽക്കുന്നവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്നും കത്തോലിക്ക കോൺഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ഡോ.ചാക്കോ കാളംപറമ്പിൽ, ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ , ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, ട്രഷറർ സജി കരോട്ട് എന്നിവർ പ്രസ്ഥാവനയിലൂടെ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വഖഫ് നിയമത്തിന്റെ ഭേദഗതിയെ എംപിമാർ പാർലമെൻ്റിൽ അനുകൂലിക്കണം; കത്തോലിക്കാ കോൺഗ്രസ്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement