JSKയുടെ പ്രദർശനാനുമതി സെൻസർ ബോർഡ് തടഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം':ഡിവൈഎഫ്ഐ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സെൻസർ ബോർഡിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ
ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡിന്റെ നടപടി പ്രതിഷേധാർഹവും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് ഡിവൈഎഫ്ഐ. ഇതിനെതിരെ പ്രതിഷേധിക്കണമെന്നും സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപി വിഷയത്തിലെ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.
സിനിമയിലെ കഥാപാത്രത്തിന്റെ പേര് ഉപയോഗിച്ച് പോലും തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യം കുത്തിക്കയറ്റി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കുവാൻ വേണ്ടിയുള്ള ശ്രമമാണ് സെൻസർ ബോർഡിലെ സംഘപരിവാർ നോമിനികൾ ശ്രമിക്കുന്നതെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സെൻസർ ബോർഡിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന കോര്‍ട്ട് റൂം ത്രില്ലര്‍ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ സുരേഷ്ഗോപിക്കൊപ്പം അനുപമ പരമേശ്വരനാണ് മറ്റൊരു മുഖ്യ കഥാപാത്രത്തെ ചെയ്യുന്നത്. സിനിമയുടെ ടൈറ്റിലിൽ നിന്നും കഥാപാത്രത്തിന്റെ പേരിൽ നിന്നും 'ജാനകി' എന്ന പേര് മാറ്റണമെന്ന ആവശ്യം ഉയർത്തിയാണ് സിനിമയുടെ റിലീസ് സെൻസർ ബോർഡ് തടഞ്ഞത്. ജാനകി എന്ന പേര് പുരാണത്തിലെ സീതയുടെ പേരാണെന്നാണ് സെൻസർ ബോർഡിന്റെ വാദം. ജൂൺ 27ന് റിലീസാകാനിരിക്കെയാണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 22, 2025 6:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
JSKയുടെ പ്രദർശനാനുമതി സെൻസർ ബോർഡ് തടഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; സുരേഷ് ഗോപി നിലപാട് വ്യക്തമാക്കണം':ഡിവൈഎഫ്ഐ