തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി (silverline) നടപ്പിലാകില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ (V Muraleedharan). സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പദ്ധതി പൂര്‍ണമായി സമര്‍പ്പിച്ചിട്ടില്ല. ആകെ കൊടുത്തിരിക്കുന്നത് പഠനം നടത്താനുള്ള അനുമതി മാത്രമാണ്. അല്ലാതെ ഭൂമി ഏറ്റെടുക്കാനുള്ളതല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെ- റെയിലിന്റെ ഭാഗമായി സര്‍വേ കല്ലുകളിടുന്ന തിരുവനന്തപുരത്തെ കരിക്കകം മേഖലയിലുള്ള വീടുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി പദ്ധതിക്ക് അനുകൂലമായി സംസാരിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചെന്ന് പ്രധാനമന്ത്രിയെ കണ്ട അതേ ദിവസമാണ് രാജ്യസഭയില്‍ കെ- റെയില്‍ സംബന്ധിച്ച വിഷയത്തില്‍ റെയില്‍വേ മന്ത്രി വിശദീകരണം നല്‍കിയത്. അതിനാല്‍ റെയില്‍വേ മന്ത്രി പറഞ്ഞ കാര്യങ്ങളാണ് ശരിയായതെന്നും മുരളീധരന്‍ പറഞ്ഞു.
സാമാന്യ ബുദ്ധിയുള്ള ആള്‍ക്ക് മനസിലാക്കാന്‍ പറ്റാത്ത കാര്യമാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. പ്രധാനമന്ത്രി അനുമതി നല്‍കി എന്ന് പറയുമ്പോള്‍ രാജ്യസഭയില്‍ അദ്ദേഹത്തിന്റെ മന്ത്രിസഭാംഗത്തിന് എങ്ങനെ അതിനെതിരെ സംസാരിക്കാനാകും. ഈ പദ്ധതി ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതാണെന്നാണ് റെയില്‍വേ മന്ത്രി രാജ്യസഭയില്‍ പറഞ്ഞത്. പദ്ധതിക്ക് കേന്ദ്രം അനുമതി നിഷേധിക്കണമെന്നുണ്ടെങ്കില്‍ സംസ്ഥാനം വിശദമായ പദ്ധതി സമര്‍പ്പിക്കണം. അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കി.
തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപി സംഘം കരിക്കകത്തെ വീടുകളില്‍ സന്ദര്‍ശനം നടത്തി. വീടുകളിലെത്തി പദ്ധതി ബാധിക്കുന്ന കുടുംബംഗങ്ങളെ നേരില്‍ കണ്ട് അവരുടെ ആശങ്കകള്‍ കേട്ടു. പദ്ധതി നടപ്പിലാക്കാന്‍ വരുന്ന ഉദ്യോഗസ്ഥരോടും നിങ്ങളുടെ എതിര്‍പ്പ് അറിയിക്കണമെന്നും ജനങ്ങളുടെ സമ്മതമില്ലാതെ ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി അവരോട് പറഞ്ഞു.
കല്ലിടൽ പുനരാരംഭിച്ചു
സംസ്ഥാനത്ത് പലയിങ്ങളിൽ കല്ലിടൽ ആരംഭിച്ചു. ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കെ റെയിൽ സർവേ താത്കാലികമായി നിർത്തിവച്ചിരുന്നു. സാമൂഹിക ആഘാത പഠനത്തിന് കല്ലിടുന്നതിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാർ എടുത്തു കളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സർവേ നടക്കാതിരുന്നത്. സർവേ ഉള്ളതായി അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.