സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യത
Last Updated:
തിരുവനന്തപുരം: ഈ മാസം 9 -ാം തീയതിവരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാൻ സാധ്യത ഉള്ളതിനാൽ അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് നിര്‍ദ്ദേശമുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് തുടരും. അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡാമുകളുടെ സമീപപ്രദേശങ്ങളില്‍ കനത്ത സുരക്ഷ ഒരുക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടപടികള്‍ സ്വീകരിച്ചു. പ്രളയകാലത്തെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലോടെയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഇടപെടല്‍.
ഇന്ധനവില: കേരളം നികുതി കുറയ്ക്കില്ല
ജില്ലാ കളക്ടര്‍മാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളു. ഡാമുകള്‍ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കളക്ടറുമാരുമായി സമ്പര്‍ക്കം പുലര്‍ത്തണം. അണക്കെട്ടുകള്‍ തുറക്കുന്നതിന് മുന്‍പ് വേലിയേറ്റ, വേലിയിറക്ക സാഹചര്യം പരിഗണിക്കണം. നേരത്തെ കടലില്‍ പോയവര്‍ തിരികെ തീരത്ത് എത്തുകയോ സുരക്ഷിത തീരങ്ങളിലേയ്ക്ക് മാറുകയോ വേണം. സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ആര്‍ക്കോണത്ത് നിന്ന് ദുരന്തനിവാരണ സേനയുടെ അഞ്ച് യൂണിറ്റുകള്‍ കേരളത്തിലേയ്ക്ക് തിരിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 05, 2018 6:52 AM IST