advertisement

'മല കയറുന്നത്‌ രണ്ടാം തവണ';ചാണ്ടി ഉമ്മൻ ശബരിമല ദർശനത്തിനുശേഷം

Last Updated:

കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു

News18
News18
ശബരിമല: ഇരുമുടിക്കെട്ടുമായി അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ.ഇത് രണ്ടാം തവണയാണ് താൻ മല കയറുന്നതെന്ന് ശബരിമല ദർശനത്തിനുശേഷം ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. പമ്പയില്‍ നിന്ന് കെട്ടുനിറച്ചാണ് മലകയറിയത്.അയ്യന്റെ സന്നിധിയിൽ എത്തിയശേഷം മാളികപ്പുറത്തും ദർശനം നടത്തി.കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല. ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ തന്നെ വെറുതെ വിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.
2022ൽ ആണ് ചാണ്ടി ഉമ്മൻ ആദ്യമായി അയ്യപ്പസന്നിധിയിൽ എത്തുന്നത്.കഴിഞ്ഞ തവണ പറ്റിയില്ല അതുകൊണ്ട് ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ ചാണ്ടി ഉമ്മൻ മാലയിട്ടു വ്രതം തുടങ്ങി.വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പമാണ് അദ്ദേഹം മല കയറിയത്. കഴിഞ്ഞദിവസം രാത്രി 8 മണിയോടെ എംഎൽഎയും സന്നിധാനത്ത് എത്തി.
അയ്യപ്പനോട് എന്താണ് പ്രാർത്ഥിച്ചതെന്ന ചോദ്യത്തിന് അത് വെളിപ്പെടുത്തില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത് കാരണം എന്ത് പറഞ്ഞാലും മാധ്യമ പ്രവര്‍ത്തകര്‍ അത് വളച്ചൊടിക്കുമെന്നും അതിനാൽ വെളിപ്പെടുത്തില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.കഴിഞ്ഞ പ്രാവശ്യം മലകയറാന്‍ രണ്ടര മണിക്കൂര്‍ എടുത്തു അത് അപേക്ഷിച്ച് ഇക്കുറി അത്രയും സമയം എടുത്തില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു.ശബരിമലയിലെ സൗകര്യങ്ങളേപ്പറ്റിയുള്ള ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി . അത് ഭക്തരാണ് പറയേണ്ടതെന്നും അവർ അതിന് ഉത്തരം നൽകട്ടേയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മല കയറുന്നത്‌ രണ്ടാം തവണ';ചാണ്ടി ഉമ്മൻ ശബരിമല ദർശനത്തിനുശേഷം
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement