പുതുപ്പള്ളി ഹൗസിന് മുന്നിൽ കറുപ്പണിഞ്ഞ് ഒറ്റയാൾ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ

Last Updated:

തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നിലാണ് കറുപ്പണിഞ്ഞ് ഒറ്റയാൾ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എത്തിയത്

തിരുവനന്തപുരം: നവകേരളസദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികില്‍ കറുപ്പണിഞ്ഞ് ഇരുന്ന് ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ പ്രതിഷേധം. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നിലാണ് കറുപ്പണിഞ്ഞ് ഒറ്റയാൾ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാനിരിക്കെയായിരുന്നു പ്രതിഷേധം.
ചാണ്ടി ഉമ്മന്റെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയെങ്കിലും  എഴുന്നേറ്റു പോകാൻ ചാണ്ടി ഉമ്മൻ തയാറായില്ല. മുഖ്യമന്ത്രിയുടെ അവസാനത്തെ വാഹനവ്യൂഹവും കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മൻ പ്രതിഷേധം അവസാനിപ്പിച്ചത്.
advertisement
ചാണ്ടി ഉമ്മന്‍ പ്രതിഷേധത്തിന് മുമ്പിലൂടെയാണ് മുഖ്യമന്ത്രിയും സംഘവും നേമം മണ്ഡലത്തിലെ നവകേരളസദസ്സ് നടക്കുന്ന പൂജപ്പുരയിലെ വേദിയിലേക്ക് പോയത്. വാഹനവ്യഹം കടന്നുപോകുമ്പോഴും എം.എല്‍.എ. വഴിയരികില്‍ തന്നെ നിലയുറപ്പിച്ചു. വാഹനവ്യൂഹം പൂര്‍ണ്ണമായി കടന്നുപോയതോടെ ചാണ്ടി ഉമ്മന്‍ കസേരയുമെടുത്ത് വസതിക്കുള്ളിലേക്ക് തിരിച്ചുപോയി. പ്രതിഷേധം മുഖ്യമന്ത്രി കണ്ടുവെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പുതുപ്പള്ളി ഹൗസിന് മുന്നിൽ കറുപ്പണിഞ്ഞ് ഒറ്റയാൾ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement