Chandy Oommen | ഉമ്മൻ ചാണ്ടിയുടെ 12 വർഷം മുൻപത്തെ റെക്കോർഡ് മറികടന്ന് ചാണ്ടി ഉമ്മൻ

Last Updated:

പിതാവിന്റെ റെക്കോർഡ് മറികടന്ന് ചാണ്ടി ഉമ്മൻ

ഉമ്മൻ ചാണ്ടി, ചാണ്ടി ഉമ്മൻ
ഉമ്മൻ ചാണ്ടി, ചാണ്ടി ഉമ്മൻ
അത്ഭുതാവഹമായ ലീഡുമായി അശ്വമേധം തുടരുന്ന ചാണ്ടി ഉമ്മൻ (Chandy Oomen) തകർത്തത് പിതാവ് ഉമ്മൻ ചാണ്ടിയുടെ (Oommen Chandy) റെക്കോർഡ്. 2011ലെ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി രേഖപ്പെടുത്തിയ ലീഡ് ആയ 33,255 വോട്ടുകൾ എന്ന നില ചാണ്ടി ഉമ്മൻ മറികടന്ന് കഴിഞ്ഞു. സി.പി.എമ്മിന്റെ സുജാ സൂസൻ ജോർജിനെ പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി അത്രയും വോട്ടുകളുടെ ഭൂരിപക്ഷം നേടിയെടുത്തത്. ഏറ്റവും ഒടുവിൽ പുറത്തുവന്ന ഫലം അനുസരിച്ച് ചാണ്ടി ഉമ്മന്റെ ലീഡ് 36,500 വോട്ടുകൾ പിന്നിട്ടു. മികച്ച ലീഡ് നേടിയ ശേഷം പിതാവ് അന്ത്യവിശ്രമം കൊള്ളുന്ന ഇടത്തിൽ ചാണ്ടി ഉമ്മൻ പ്രാർത്ഥന നടത്തി. വോട്ടെണ്ണൽ നടന്ന ബൂത്തുകളിൽ ഒന്നിൽപ്പോലും എതിർപക്ഷത്തെ ജെയ്ക് സി.തോമസിന് ഭൂരിപക്ഷം നേടാൻ സാധിച്ചില്ല.
Summary: Chandy Oommen, who registered a record victory margin in the Puthuppally by-polls made the record set by dad Oommen Chandy a thing of past. Oommen Chandy amassed a lead of 33,255 votes in the 2011 elections
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Chandy Oommen | ഉമ്മൻ ചാണ്ടിയുടെ 12 വർഷം മുൻപത്തെ റെക്കോർഡ് മറികടന്ന് ചാണ്ടി ഉമ്മൻ
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement