ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കാൻ ചാണ്ടി ഉമ്മൻ; തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ ഉപയോഗിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
ഫ്ലെക്സിനും പോസ്റ്ററിനും പകരം മണ്ഡലത്തിൽ ഉടനീളം കൈപ്പത്തി ചിഹ്നം പതിക്കും. ഭവനരഹിതരില്ലാത്ത പുതുപ്പള്ളിയെന്ന ലക്ഷ്യത്തിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷനിലൂടെ വീടുകൾ നിർമിക്കുന്നതിന്റെ ചെലവിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ട് കൂടി വകയിരുത്തുകയാണ് ചാണ്ടിയുടെ ലക്ഷ്യം
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. 'ജനങ്ങൾക്ക് എന്നെ അറിയാം. വെറുതേ ഫ്ലെക്‌സും ബാനറുകളും സ്ഥാപിച്ചു ധൂർത്ത് നടത്തേണ്ട കാര്യമില്ല' - ചാണ്ടി ഉമ്മൻ പറഞ്ഞു. മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടുതേടും. ബാനറുകൾക്കും ബോർഡുകൾക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കു വീടുവച്ചു നൽകാൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലെക്സിനും പോസ്റ്ററിനും പകരം മണ്ഡലത്തിൽ ഉടനീളം കൈപ്പത്തി ചിഹ്നം പതിക്കും. ഭവനരഹിതരില്ലാത്ത പുതുപ്പള്ളിയെന്ന ലക്ഷ്യത്തിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷനിലൂടെ വീടുകൾ നിർമിക്കുന്നതിന്റെ ചെലവിലേക്ക് തിരഞ്ഞെടുപ്പ് ഫണ്ട് കൂടി വകയിരുത്തുകയാണ് ചാണ്ടിയുടെ ലക്ഷ്യം.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 50 വീടുകളിൽ 47 എണ്ണം പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ പ്രഖ്യാപിച്ച 25 വീടുകൾക്ക് തറക്കല്ലുമിട്ടു. പുതുപ്പള്ളി, വാകത്താനം, അയർക്കുന്നം, മണർകാട്, പാമ്പാടി പഞ്ചായത്തുകളിലായാണ് വീടുകൾ നിർമിക്കുന്നത്.
അതേസമയം, സോഷ്യൽ മീഡിയയില്‍ കോൺഗ്രസ് പ്രവർത്തകർ ചാണ്ടിയുടെ ഫ്ലെക്സുകൾ പ്രചരിപ്പിക്കുന്നുണ്ട്. മണ്ഡലത്തിൽ റോഡ് ഷോ പൂർത്തിയാക്കിയ ചാണ്ടി മാസങ്ങൾക്ക് മുൻപേ തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയിരുന്നു. സിപിഎമ്മിലെ കെ എം രാധാകൃഷ്ണനാണ് എൽ ഡി എഫ് സ്ഥാനാർത്ഥി.
advertisement
Summary: In a unique move, UDF candidate Chandy Oommen has announced that his election campaign in the Puthuppally constituency will completely avoid the use of flex boards and banners. Instead of spending money on promotional materials, Chandy Oommen stated that the saved funds would be redirected toward building houses for the poor through the Oommen Chandy Foundation.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
Mar 18, 2026 7:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കാൻ ചാണ്ടി ഉമ്മൻ; തുക പാവപ്പെട്ടവർക്ക് വീട് വച്ചുനൽകാൻ ഉപയോഗിക്കും










