സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ഇങ്ങനെ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധിയിൽ മാറ്റം. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലി പെരുന്നാൾ അവധി. നാളെ(വെള്ളിയാഴ്ച) നിശ്ചയിച്ചിരുന്ന അവധിയാണ് മാറ്റിയത്. വെള്ളിയാഴ്ച പ്രവർത്തി ദിനമായിരിക്കും. നേരത്തെ വെള്ളിയാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. എന്നാൽ മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ബലിപെരുന്നാൾ ശനിയാഴ്ചയായതോടെയാണ് അവധി ദിനവും മാറ്റിയത്. ജൂണ്‍ ഏഴ് ശനിയാഴ്ചയാണ് സംസ്ഥാനത്ത് ബലിപെരുന്നാള്‍.
ഒമാനിൽ ജൂൺ 5 വ്യാഴാഴ്ച മുതല്‍ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ബിലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും.ജൂൺ ആറിനാണ് ഒമാനിൽ ബലിപെരുന്നാൾ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 05, 2025 2:02 PM IST