Kerala Weather Update‌|മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴ; യെല്ലോ അലർട്ട്

Last Updated:

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും. അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ഇന്ന് (07/11/2025) മുതൽ 10/11/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
മഞ്ഞ അലർട്ട്
08/11/2025 : പത്തനംതിട്ട, ഇടുക്കി
09/11/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
10/11/2025 : തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Weather Update‌|മുന്നറിയിപ്പിൽ മാറ്റം; കേരളത്തിൽ അടുത്ത 5 ദിവസം നേരിയ മഴ; യെല്ലോ അലർട്ട്
Next Article
advertisement
Horoscope November 30 | അവസരങ്ങൾ വിവേകത്തോടെ ഉപയോഗിക്കുക ; മാന്ത്രിക മാറ്റങ്ങൾ അനുഭവപ്പെടും : ഇന്നത്തെ രാശിഫലം അറിയാം
Horoscope November 30 | അവസരങ്ങൾ വിവേകത്തോടെ ഉപയോഗിക്കുക;മാന്ത്രിക മാറ്റങ്ങൾ അനുഭവപ്പെടും : രാശിഫലം അറിയാം
  • മേടം രാശിക്കാർക്ക് ഇന്ന് പോസിറ്റീവ് എനർജി അനുഭവപ്പെടും

  • ഇടവം രാശിക്കാർക്ക് ഇന്ന് വെല്ലുവിളി നിറഞ്ഞതായിരിക്കും

  • മിഥുനം രാശിക്കാർക്ക് ഇന്ന് പോസിറ്റീവ് ദിനം

View All
advertisement