advertisement

ഷുക്കൂർ വധക്കേസിലെ കുറ്റപത്രം: ജസ്റ്റിസ് കെമാൽപാഷക്കെതിരെ പ്രതിഭാഗം അഭിഭാഷകൻ‌

Last Updated:

നിഷ്പക്ഷമായാണ് വിധി പ്രസ്താവിച്ചതെന്നതിലടക്കം സംശയം ജനിപ്പിക്കുന്നതാണ് കെമാൽപാഷയുടെ നടപടിയെന്നും അഭിഭാഷകൻ പറയുന്നു

കൊച്ചി: ഷുക്കൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സംബന്ധിച്ച് മാധ്യമങ്ങളുടെ മുന്നില്‍വന്ന് വാദിച്ച റിട്ട. ജസ്റ്റിസ് കെമാല്‍പാഷയുടെ നടപടി വിധിയുടെ നിഷ്പക്ഷതയെക്കുറിച്ച് തന്നെ സംശയമുയര്‍ത്തുന്നതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍ കെ വിശ്വന്‍. കേരള ഹൈക്കോടതിയുടെ ഔന്നത്യവും അന്തസും മഹനീയമായ പാരമ്പര്യവും കളഞ്ഞുകുളിക്കുന്ന നടപടിയാണിത്. ഹൈക്കോടതിവിധിക്കെതിരായ റിവിഷന്‍ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ വിധി പ്രസ്താവിച്ച സിംഗിള്‍ബെഞ്ച് ജഡ്ജി പരസ്യമായി പ്രതികരിച്ചത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
നിഷ്പക്ഷമായാണ് വിധി പ്രസ്താവിച്ചതെന്നതിലടക്കം സംശയം ജനിപ്പിക്കുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നടപടിയെന്നും അഭിഭാഷകൻ പറഞ്ഞു. 'മുസ്ലിംലീഗിന്റെയും പ്രതിഭാഗത്തിന്റെയും വക്കാലത്ത് റിട്ട. ജസ്റ്റിസ് ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം പരസ്യമായി പറയണം. വിധിയെ ന്യായീകരിച്ച് ഇതുപോലെ ചര്‍ച്ചയില്‍ പങ്കെടുത്ത ന്യായാധിപര്‍ കേരള ഹൈക്കോടതിയുടെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ? രാഷ്ട്രീയപ്രവര്‍ത്തകനെ പോലെയാണ് അദ്ദേഹം ചാനലുകളില്‍ വന്ന് വാദിച്ചതും മാധ്യമങ്ങളോട് പ്രതികരിച്ചതും.
advertisement
ഇദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച നിരവധി ന്യായാധിപര്‍ ഇപ്പോഴും ഹൈക്കോടതിയിലുണ്ട്. വിധി പ്രസ്താവിച്ച ജഡ്ജിയുടെ അഭിപ്രായം ഹൈക്കോടതിയെയടക്കം സ്വാധീനിക്കാനിടയാക്കും. നിഷ്പക്ഷവും സ്വതന്ത്രവും സത്യസന്ധവുമായ നീതിനിര്‍വഹണത്തിലുള്ള ഇടപെടലാണിത്. പ്രതിഭാഗം അഭിഭാഷകനെ പോലെയാണ് ചാനലുകളില്‍ അദ്ദേഹം വാദിച്ചത്. നിഷ്പക്ഷ മുഖംമൂടിയും റിട്ട്. ജസ്റ്റിസ് എന്ന മേലങ്കിയും അഴിച്ചുവെച്ച് അഭിഭാഷക കോട്ടണിഞ്ഞ് കോടതിയില്‍ പ്രതിഭാഗത്തിനായി വാദിക്കുകയാണ് അദ്ദേഹത്തിന് ഇതിലും നല്ലത്'- അഡ്വ. കെ വിശ്വന്‍ പ്രതികരിച്ചു.
advertisement
ഷുക്കൂര്‍ വധക്കേസില്‍ നീതി നടപ്പാക്കണമെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാകും സി ബി ഐ കേസ് ഏറ്റെടുത്തിരിക്കുന്നതെന്നും ഷുക്കൂറിന്റെ മാതാവിന്റെ കണ്ണുനീര് കണ്ടത് കൊണ്ടാണ് കേസ് സി.ബി.ഐ ക്ക് വിട്ടതെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജസ്റ്റിസ് കെമാല്‍പാഷ പ്രതികരിച്ചത്. എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സി.ബി.ഐ.കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു ജസ്റ്റിസ് കെമാല്‍പാഷയുടെ പ്രതികരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഷുക്കൂർ വധക്കേസിലെ കുറ്റപത്രം: ജസ്റ്റിസ് കെമാൽപാഷക്കെതിരെ പ്രതിഭാഗം അഭിഭാഷകൻ‌
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement