മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ 'ചെകുത്താൻ' പോലീസ് കസ്റ്റഡിയിൽ; നടപടി 'അമ്മ'യുടെ പരാതിയിൽ

Last Updated:

താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താൻ പോലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്ത പിന്നാലെ അജു അലക്സ് ഒളിവിലായിരുന്നു.
വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തിൽ പരമാർശം നടത്തിയത്. മോഹൻലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ വ്യക്തമാക്കുന്നു.
സിനിമ നിരൂപണത്തിന്റെ പേരിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെയും നേരത്തെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചിരുന്നു. അശ്ലീല പദങ്ങൾ ഉപയോഗിച്ച് നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ 'ചെകുത്താൻ' പോലീസ് കസ്റ്റഡിയിൽ; നടപടി 'അമ്മ'യുടെ പരാതിയിൽ
Next Article
advertisement
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം
  • മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം മെട്രോയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം നൽകി.

  • 31 കിലോമീറ്റർ പാതയിൽ 27 സ്റ്റേഷനുകൾ; പദ്ധതി KMRL നടപ്പാക്കും.

  • പാപ്പനംകോട് മുതൽ ഈഞ്ചക്കല്‍ വരെ 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും.

View All
advertisement