advertisement

Covid 19 | വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് RT-PCR പരിശോധന നടത്താൻ സൗകര്യമൊരുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Last Updated:

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിംഗ് ഏജൻറുമാർ, മാധ്യമ പ്രതിനിധികൾ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്. ഇവർക്ക് 29ന് ആർ. ടി. പി. സി. ആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദേശം.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് ആർ. ടി. പി. സി. ആർ പരിശോധന നടത്താൻ സൗകര്യമൊരുക്കണമെന്ന് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, കൗണ്ടിംഗ് ഏജൻറുമാർ, മാധ്യമ പ്രതിനിധികൾ എന്നിവർക്കാണ് വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുള്ളത്.
ഇവർക്ക് 29ന് ആർ. ടി. പി. സി. ആർ പരിശോധനയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് നിർദേശം. ആർ. ടി. പി. സി. ആർ ടെസ്റ്റ് സാധ്യമല്ലാത്ത സാഹചര്യത്തിൽ മെയ് ഒന്നിന് എടുത്ത ആൻറിജൻ പരിശോധന ഫലമുള്ളവർക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിക്കാം.
കോവിഡ് വ്യാപനം തടയാനായി 72 മണിക്കൂറിനുള്ളിൽ ആർ. ടി. പി. സി. ആർ പരിശോധനയോ, രണ്ടുഡോസ് വാക്‌സിനോ എടുത്തവരെയാകും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുക എന്ന സർക്കാർ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
advertisement
വോട്ടെണ്ണൽ ദിവസം പോളിംഗ് ഏജന്റുമാർക്ക് ആർ ടി പി സി ആർ ടെസ്റ്റ് എന്ന് തീരുമാനിച്ചിരുന്നെങ്കിലും തലേ ദിവസത്തെ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് റിസൽട്ട് ഉള്ളവരെ പ്രവേശിപ്പിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളതായി നേരത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ആ സാഹചര്യത്തിൽ ആന്റി ജൻ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരേയും പ്രവേശിപ്പിക്കും എന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സം​സ്ഥാ​ന​ത്ത് വോ​ട്ടെ​ണ്ണ​ല്‍ ദി​ന​മായ മെയ് രണ്ടിന് ലോ​ക്ഡൗ​ണ്‍ ആ​വ​ശ്യ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. മെ​യ് ര​ണ്ടി​ന് ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജികൾ തീർപ്പാക്കിക്കൊണ്ടാണ് കോ​ട​തി ഇക്കാര്യം വ്യക്തമാക്കിയത്. വോട്ടെണ്ണൽ ദിനത്തിനായി സ​ര്‍​ക്കാ​രും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​നും സ്വീ​ക​രി​ച്ച മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ തൃ​പ്തി​ക​ര​മാണെന്ന് കോടതി വിലയിരുത്തി. ഈ വിഷയത്തിൽ കോടതിക്ക് ഒന്നും ചെയ്യാനാകില്ലെന്നും വ്യക്തമാക്കി.
advertisement
നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ കോ​ട​തി​ക്ക് സം​ശ​യ​മി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. വോ​ട്ടെ​ണ്ണ​ല്‍ ദി​ന​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞ​ടു​പ്പു ക​മ്മി​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. ആ​ഹ്ലാ​ദ പ്ര​ക​ട​നം വി​ല​ക്കി​യി​ട്ടു​ണ്ടെ​ന്നും ക​മ്മി​ഷ​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ദീ​പു ലാ​ല്‍ മോ​ഹ​ന്‍ പ​റ​ഞ്ഞു. വി​ജ​യി​ച്ച സ്ഥാ​നാ​ര്‍​ഥി​ക്കു വ​ര​ണാ​ധി​കാ​രി​യി​ല്‍​നി​ന്നു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങാ​നെ​ത്തു​മ്ബോ​ള്‍ ര​ണ്ടു പേ​രെ മാ​ത്ര​മാ​ണ് ഒ​പ്പം കൂ​ട്ടാ​വു​ന്ന​തെ​ന്നും ക​മ്മി​ഷ​ന്‍ അ​റി​യി​ച്ചു. മെ​യ് ഒ​ന്ന് അ​ര്‍​ധ രാ​ത്രി മു​ത​ല്‍ ര​ണ്ടാം തീ​യ​തി അ​ര്‍​ധ രാ​ത്രി വ​രെ ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി കൊ​ല്ല​ത്തെ അ​ഭി​ഭാ​ഷ​ക​ന്‍ അ​ഡ്വ വി​നോ​ദ് മാ​ത്യു വി​ല്‍​സ​ണ്‍ ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
advertisement
 കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മേയ് രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക് ബാധകമാണ്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
തൊട്ടടുത്ത ദിവസവും ആഘോഷം പാടില്ലെന്നാണ് കമ്മീഷന്റെ നിർദേശം. ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറിൽനിന്നും വിജയിച്ച സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പോകുമ്പോൾ വിജയിച്ചയാൾക്ക് രണ്ടിൽ കൂടുതൽ പേരെ ഒപ്പംകൂട്ടാൻ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. വിശദമായ ഉത്തരവ് ഉടൻ നൽകുമെന്നും അധികൃതർ അറിയിച്ചു.
advertisement
രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെണ്ണല്‍ ദിനത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന് ഉത്തരവാദി കമ്മീഷനാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച ബംഗാളിൽ എല്ലാ റോഡ്ഷോകളും പാദയാത്രകളും വാഹന റാലികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Covid 19 | വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തുന്നവർക്ക് RT-PCR പരിശോധന നടത്താൻ സൗകര്യമൊരുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Next Article
advertisement
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി
വിവാഹവേദിയിൽ സ്പാർക്കിൾ ഗൺ പൊട്ടിച്ച്  വരന്റെ അമ്മൂമ്മ; അതിഥികൾ ജീവനുംകൊണ്ടോടി
  • വിവാഹവേദിയിൽ വരന്റെ മുത്തശ്ശി സ്പാർക്കിൾ ഗൺ പൊട്ടിച്ചതോടെ അതിഥികൾ ജീവനുംകൊണ്ടോടി

  • വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച് ചിരിയും ആശങ്കയും സൃഷ്ടിച്ചു, സുരക്ഷാ പ്രശ്നങ്ങൾ ചർച്ചയാകുന്നു

  • തീപ്പൊരികൾ വരന്റെ മുഖത്തിന് തൊട്ടടുത്തെത്തിയെങ്കിലും ഭാഗ്യവശാൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ഇല്ല

View All
advertisement