തിരുവനന്തപുരം; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങാതെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടാനും റിപ്പോർട്ട് നൽകാനും ചീഫ് സെക്രട്ടറിക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നിർദ്ദേശം നൽകി.
ക്ലീൻ കേരള കമ്പനി വഴി മാലിന്യനിർമാർജന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന്റെ സ്ഥലമെടുപ്പ് പുരോഗതി സംബന്ധിച്ച യോഗമാണ് തദ്ദേശ സ്വയം ഭരണ അഡീ. ചീഫ് സെക്രട്ടറി 23 ന് ഓൺലൈനായി വിളിച്ച് കളക്ടർമാർക്ക് കത്തയച്ചത്.
ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ തന്നെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ വിശദമായി മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ കളക്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ നിർദ്ദേശങ്ങൾ നൽകരുതെന്ന് നേരത്തെ അഡീ.ചീഫ് സെക്രട്ടറിമാർക്കും , പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, മറ്റ് സെക്രട്ടറിമാർക്കും ചീഫ് സെക്രട്ടറി കത്ത് നൽകിയിരുന്നതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
യോഗം വിളിക്കേണ്ടതോ നിർദ്ദേശം നൽകേണ്ടതോ ആയ അടിയന്തിര സാഹചര്യമാണെങ്കിൽ അതിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതി വാങ്ങേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. സ്ഥാനാർഥികളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞ ദിവസം നടന്നു. തലശേരി, ഗുരുവായൂർ, ദേവികുളം എന്നിവിടങ്ങളിലെ എൻ ഡി എ സ്ഥാനാർഥികളുടെ പട്ടിക തള്ളിയത് വിവാദമായിരുന്നു. വിവിധ മണ്ഡലങ്ങളിലെദേവികുളം മണ്ഡലത്തിലെ എഐഎഡിഎംകെ സ്ഥാനാര്‍ഥി ധനലക്ഷ്മി, ഡമ്മി സ്ഥാനാര്‍ഥിയായ പൊന്‍പാണ്ടി, ബിഎസ്പിയിലെ തങ്കച്ചന്‍ എന്നിവരുടെ പത്രികയാണ് തള്ളിയത്. ദേവികുളത്തെ എ ഐ എ ഡി എം കെ സ്ഥാനാര്‍ത്ഥികളായ ധനലക്ഷ്മിയുടെയും പൊന്‍പാണ്ടിയുടേയും ഫോറം 26 ടൈപ്പ് ചെയ്ത് സമര്‍പ്പിച്ചതില്‍ ന്യൂനതകള്‍ ഉണ്ടായിരുന്നതിനാലാണ് തള്ളിയത്. നോട്ടറിയുടെ സ്റ്റാമ്പ് എല്ലാ പേജിലും പതിക്കണമെന്ന നിബന്ധന പാലിക്കാതിരുന്നതിനാലാണ് തങ്കച്ചന്റെ പത്രിക നിരസിച്ചതെന്ന് അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ്/ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് വിവിധ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് എട്ട് സ്ഥാനാര്‍ത്ഥികള്‍ 14 പത്രികകളും ജില്ലയിലെ 16 നിയമസഭാ നിയോജകമണ്ഡലങ്ങളിലായി 164 സ്ഥാനാര്‍ത്ഥികള്‍ 235 നാമനിര്‍ദ്ദേശപത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. കൊണ്ടോട്ടിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയുടെ നാമ നിര്‍ദേശ പത്രികയില്‍ മാര്‍ച്ച് 22ന് രാവിലെ ഒമ്പത് മണിക്ക് അന്തിമ തീരുമാനമെടുക്കും.
ജില്ലയില്‍ സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ആറ് സ്ഥാനാര്‍ത്ഥികയാണ് പത്രികയാണ് സ്വീകരിച്ചിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 136 സ്ഥാനാര്‍ത്ഥികളാണ് നിലവിലുള്ളത്. നാമനിര്‍ദ്ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ 22ന് വൈകിട്ടോടെ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാകും.
മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലേക്ക് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുസ്സമദ് സമദാനി, ഭാരതീയ ജനതാ പാര്‍ട്ടി എ.പി അബ്ദുള്ളക്കുട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥി സാനു, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാനാര്‍ത്ഥി തസ്ലീം അഹമ്മദ് റഹ്‌മാനി, സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുഹമ്മദ് യൂനസ് സലീം, സ്വതന്ത്ര സ്ഥാനാര്‍ത്ഥി സയ്യിദ് സാദിഖലി തങ്ങള്‍ എന്നിവരുടെ നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ത്ഥി ഷെക്കീര്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ഉമ്മര്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.