• HOME
  • »
  • NEWS
  • »
  • kerala
  • »
  • Mullaipperiyar | മുല്ലപ്പെരിയാർ: നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Mullaipperiyar | മുല്ലപ്പെരിയാർ: നടക്കുന്നത് വ്യാജ പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സോഷ്യൽ മീഡിയയിലൂടെ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ

പിണറായി വിജയൻ

പിണറായി വിജയൻ

  • Share this:
    തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് മുഖ്യമന്ത്രി. സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചരണം നിയമപരമായി നേരിടണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കലിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

    മുല്ലപ്പെരിയാർ പുതിയ ഡാം വേണമെന്ന് തന്നെയാണ് സർക്കാർ നിലപാട്. എന്നാൽ സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചരണമാണ്. മുല്ലപ്പെരിയാർ അപകടത്തിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തി, ഇതാ അപകടം വരുന്നു എന്ന തരത്തിലാണ് ഭീതി പരത്തുന്നത്. അത്തരം സാഹചര്യം നിലവിലില്ല. പ്രചരണങ്ങളെ നിയമപരമായി തന്നെ നേരിടും.

    പ്രശ്നത്തെ മറ്റൊരു തരത്തിൽ വഴ് തിരിച്ച് വിടുന്നു. ഒരു ആപത്തും നിലനിൽക്കുന്നില്ല. തമിഴ്നാടുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. തമിഴ്നാടുമായി സർക്കാർ ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രചാരണങ്ങളിൽ വ്യക്ത വരുത്തണമെന്നും, ആവശ്യമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കണമെന്നുമായിരുന്നു ശ്രദ്ധക്ഷണിക്കലിൽ എം.എം. മണി ആവശ്യപ്പെട്ടത്. കേന്ദ്ര സർക്കാരാണ് വിഷയത്തിൽ പരിഹാരം കാണേണ്ടതെന്നും എം.എം. മണി പറഞ്ഞു.

    അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവും സഭയിൽ വിഷയം ഉന്നയിച്ചു. രൂക്ഷമായ ക്യാമ്പയിനാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. മൂന്ന് നാല് ജില്ലകളിലെ ജനങ്ങൾ ഭീതിയിലാണ് 35 ലക്ഷം പേരുടെ മരണത്തിന് ഇടയാക്കുമെന്നാണ് പ്രചരണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങൾ വ്യക്തത നൽകണമെന്നും പ്രതിപക്ഷ നേതാവ്  വി.ഡി. സതീശൻ ആവശ്യപ്പെട്ടു.



    Also read: മുല്ലപ്പെരിയാർ ഡീകമ്മിഷൻ ചെയ്യുക; ഉറച്ച സ്വരത്തിൽ മലയാള ചലച്ചിത്രതാരങ്ങൾ

    ഭാവിയിൽ എപ്പോഴെങ്കിലും അപകടാവസ്ഥ സൃഷ്‌ടിക്കാൻ സാധ്യതയുള്ള മുല്ലപ്പെരിയാർ അണക്കെട്ട് ഡീക്കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി മലയാള ചലച്ചിത്ര താരങ്ങൾ. മുൻപും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഒറ്റക്കെട്ടായ താരങ്ങൾ ഇവിടെയും ഈ വിഷയത്തിൽ തുടക്കത്തിലേ മുന്നോട്ടു വന്നിരിക്കുകയാണ്. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ജൂഡ് ആന്റണി ജോസഫ് എന്നിവർ ശക്തമായ ഭാഷയിൽ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു.

    125 വർഷം പിന്നിട്ടു നിൽക്കുന്ന അണക്കെട്ട് പരിധിയിൽ കവിഞ്ഞ് നിറഞ്ഞാൽ ഏതുനിമിഷവും കേരളത്തിലെ അഞ്ച് ജില്ലകൾക്ക് മേൽ ദുരന്തം വിതയ്ക്കാമെന്ന സ്ഥിതിയിലാണ്.

    നടൻ പൃഥ്വിരാജ് സുകുമാരൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിന്റെ പരിഭാഷ ചുവടെ വായിക്കാം:

    "വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും, 125 വർഷം പഴക്കമുള്ള അണക്കെട്ട് ഒരു പ്രവർത്തന ഘടനയായി നിലനിൽക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ ഇല്ല! രാഷ്ട്രീയവും സാമ്പത്തികവുമായ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ശരിയായ കാര്യം ചെയ്യുന്ന സമയമാണിത്. നമുക്ക് സിസ്റ്റത്തെ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം!"

    "മുഴുവൻ രാജ്യത്തോടും ഞങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരുക. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ നമ്മുടെ അധികാരികൾ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
    #DecommissionMullaperiyarDam
    #SaveKerala"
    ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
    Published by:user_57
    First published: