'സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തി പരസ്പരം സ്നേഹം പങ്കുവച്ച് ക്രിസ്മസ് ആഘോഷിക്കാം'; ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി
സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തി പരസ്പരം സ്നേഹം പങ്കുവച്ച് ക്രിസ്മസ് ആഘോഷിക്കാമെന്ന് ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യത്തിൻ്റേയും സ്നേഹത്തിൻ്റേയും സമത്വത്തിൻ്റേയും സന്ദേശങ്ങളുമായി ഒരു ക്രിസ്മസ് കൂടി ആഗതമായിരിക്കുന്നു. വർഗീയശക്തികൾ നാടിൻ്റെ ഐക്യത്തിനു വിള്ളൽ വീഴ്ത്താൻ ശ്രമിക്കുന്ന ഈ കാലത്ത് യേശു ക്രിസ്തുവിൻ്റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൻ്റെ അയൽക്കാരേയും തന്നെപ്പോലെത്തന്നെ സ്നേഹിക്കാനും അവർക്ക് തണലേകാനും ഓരോരുത്തർക്കും സാധിക്കണം. സാമ്പത്തികവും സാമൂഹികവുമായ സമത്വം കൈവരിക്കാനുള്ള പോരാട്ടങ്ങളിൽ ഏവരും പങ്കാളികളാകണം. എങ്കിൽ മാത്രമേ, നാടിൻ്റെ നന്മ ഉറപ്പു വരുത്താനും പുരോഗതി കൈവരിക്കാനും നമുക്കാവുകയുള്ളൂവെന്ന് ആശംസാ സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തിയും പരസ്പരം സ്നേഹം പങ്കു വച്ചും ഈ ക്രിസ്മസ് നമുക്ക് ആഘോഷിക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ ക്രിസ്മസ് ആശംസ
‘സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ചേർത്ത് നിർത്തലിന്റെയും ആഘോഷമാണ് ക്രിസ്മസ്. ഈ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ക്രൈസ്തവ ദർശനങ്ങളാണ് ക്രിസ്മസ് ദിനത്തിൽ എല്ലാവരുടെയും മനസ്സിൽ നിറയുന്നത്. ഈ സന്തോഷ വേളയിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ക്രിസ്മസ് ആഘോഷിക്കാൻ എല്ലാവർക്കും കഴിയട്ടെ. ഊഷ്ളമായ ക്രിസ്മസ് ആശംസകൾ’.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 24, 2022 8:34 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തി പരസ്പരം സ്നേഹം പങ്കുവച്ച് ക്രിസ്മസ് ആഘോഷിക്കാം'; ക്രിസ്മസ് ആശംസ നേർന്ന് മുഖ്യമന്ത്രി