'വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നു'- മുഖ്യമന്ത്രി പിണറായി വിജയൻ

Last Updated:

രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം: വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കൊല്ലത്ത് എത്തിയപ്പോഴാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു വോട്ടിനു വേണ്ടി നാടിനെ അടിയറ വയ്ക്കാനുള്ള നീക്കം നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടു പോകുമെന്നാണ് സംഘപരിവാർ വ്യക്തമാക്കുന്നത്. പൗരത്വ നിയമം രാജ്യത്തിന് കേന്ദ്ര സർക്കാർ ഏൽപ്പിച്ച കനത്ത ആഘാതമാണ്. ബി ജെ പി വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് ഡീലിന്റെ ഭാഗമായാണെന്നും ബി ജെ പി സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയതിന്റെ രഹസ്യവും ഇതു തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഇടതുപക്ഷവും എൻ എസ് എസും ശത്രുപക്ഷത്തു നിൽക്കുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നു. പിണറായി എൻ എസ് എസിനെതിരെ എന്തോ പറഞ്ഞുവെന്ന് ചിലർ പ്രചരിപ്പിച്ചു. അതിനു മറുപടിയെന്നോണം എൻ എസ് എസ് പ്രതിനിധിയും പ്രതികരിച്ചു. മന്നം ജയന്തിക്ക് അവധി പ്രഖ്യാപിക്കുന്നതിന് തടസ്സമായത് റിസർവ് ബാങ്ക് തീരുമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
ഒരു കാലത്തുമില്ലാത്ത തരത്തിൽ എൽ ഡി എഫിന് ജനപിന്തുണ വർദ്ധിക്കുകയാണെന്നും സർക്കാർ തങ്ങൾക്കൊപ്പമുണ്ടെന്ന തോന്നലാണ് ഇതിനു കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷുക്കിറ്റും ക്ഷേമ പെൻഷനും ഏപ്രിൽ ആറിന് മുൻപ് കൊടുക്കുന്നത് വോട്ടിനു വേണ്ടിയെന്നാണ് പറയുന്നത്. കുട്ടികൾക്കുള്ള അരി നൽകുന്നതിനെയും എതിർക്കുന്നു. കിറ്റ് വിഷുക്കിറ്റ് ആണെന്ന് ആരാണ് പറഞ്ഞത്. ഈസ്റ്റർ ഏപ്രിൽ നാലിനാണ്. ജനങ്ങൾ കഷ്ടപ്പെടണമെന്ന് എന്തിന് ശഠിക്കുന്നെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനുള്ള മാനസികാസ്ഥയാണ് പ്രതിപക്ഷത്തിനെന്നും ഭക്ഷ്യ കിറ്റും ക്ഷേമ പെൻഷനും മുടക്കാൻ ശ്രമിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
രാജ്യസഭ തെരഞ്ഞെടുപ്പ് നടപടികൾ നിർത്തിവെച്ചതിനെതിരെയും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു. കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. എന്താണ് മാറ്റി വയ്ക്കാൻ കാരണം എന്ന് പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലയാണ് അതെന്നും അതിൽ ഇടപെടാൻ ഗവൺമെന്റിന് അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് നിയമസഭാംഗങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് ഇടതുപക്ഷം ഉറപ്പിച്ചു പറയുന്നു'- മുഖ്യമന്ത്രി പിണറായി വിജയൻ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement