'ലോക കേരള സഭയെ വിവാദമാക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു; നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കാൻ ശ്രമം'; മുഖ്യമന്ത്രി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തന്നെ ഇകഴ്ത്താൻ നോക്കുന്നവർ നാടിനെയാണ് ഇകഴ്ത്തുന്നത്. ഇതൊരു ഞരമ്പുരോഗമാണെന്നും മുഖ്യമന്ത്രി
ന്യൂയോർക്ക്: ലോക കേരള സഭയെക്കുറിച്ച് വിവാദമുണ്ടാക്കാൻ ബോധപൂർവമായ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നട്ടാൽപൊടിക്കാത്ത നുണ പ്രചരിപ്പിക്കാനാണ് ചിലരുടെ ശ്രമം.ലോക കേരളസഭ മേഖല സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനം.
ലോക കേരള സഭയിൽ പണപ്പിരിവില്ല. തന്നെ ഇകഴ്ത്താൻ നോക്കുന്നവർ നാടിനെയാണ് ഇകഴ്ത്തുന്നത്. ഇതൊരു ഞരമ്പുരോഗമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ മേഖല സമ്മേളനത്തെ സർക്കാർ പ്രാധാന്യത്തോടെ കാണുന്നു. സമ്മേളനങ്ങളിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ സംവിധാനം ഒരുക്കി. പ്രവാസി ഇൻഷുറൻസ് പദ്ധതി അവസാന ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ സമ്മേളനങ്ങളിലെ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കാൻ സംവിധാനമൊരുക്കി. ടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സജ്ജമാണ്. പ്രവാസികളുടെ വിവരശേഖരണത്തിന് ഡിജിറ്റർ ഡേറ്റ പോർട്ടൽ രൂപീകരണം അവസാനഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രവാസികള്‍ സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളെല്ലാം സര്‍ക്കാര്‍ നടപ്പാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 10, 2023 9:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ലോക കേരള സഭയെ വിവാദമാക്കാൻ ചിലർ ബോധപൂർവം ശ്രമിച്ചു; നട്ടാൽ പൊടിക്കാത്ത നുണ പ്രചരിപ്പിക്കാൻ ശ്രമം'; മുഖ്യമന്ത്രി