advertisement

'എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ'; മമ്മൂട്ടിക്ക് പത്മഭൂഷൺ ഇപ്പോഴെങ്കിലും നൽകിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി

Last Updated:

കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടിക്കായി സംസ്ഥാന സർക്കാർ പത്മഭൂഷൺ ശുപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി

News18
News18
മമ്മൂട്ടിക്ക് പത്മഭൂഷൺ ഇപ്പോഴെങ്കിലും നൽകിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ കുറെ വർഷങ്ങളായി മമ്മൂട്ടിക്കായി സംസ്ഥാന സർക്കാർ പത്മഭൂഷൺ ശുപാർശ നൽകിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ഇപ്പോഴെങ്കിലും അത് ലഭിച്ചത് ഏറ്റവും സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ എന്നും പുരസ്കാരം നേടിയ മമ്മൂട്ടിയെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓരോ കഥാപാത്രത്തിലും മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത ഭാവപ്പകർച്ചയോടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ മമ്മൂട്ടിക്ക് കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.പല തലമുറകളോട് പൊരുതിയാണ് മമ്മൂട്ടി അഭിനയ രംഗത്ത് നിലനിൽക്കുന്നത്. നാലര ദശകത്തിനിടെ നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടും താൻ മമ്മൂട്ടിയാകാതിരിക്കാൻ അദ്ദേഹം ഓരോ വേഷത്തിലും പുലർത്തുന്ന ശ്രദ്ധ എടുത്തുപറയേണ്ടതാണ്. 'കാതൽ' സിനിമയിലെ വേഷം ഏതൊരു സൂപ്പർതാരവും ചെയ്യാൻ മടിക്കുന്ന ഒന്നായിരുന്നുവെന്നും സിനിമയ്ക്കും അഭിനയകലയ്ക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച മാതൃകയാണ് അദ്ദേഹത്തിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ലഭിച്ചിട്ടുണ്ട്. ഇത്തവണ എട്ട് മലയാളികൾക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, പി. നാരായണൻ എന്നിവർക്ക് പത്മവിഭൂഷൺ ലഭിച്ചു. പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ ഈ നേട്ടം അഭിമാനകരമാണെന്നും സൂചിപ്പിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ'; മമ്മൂട്ടിക്ക് പത്മഭൂഷൺ ഇപ്പോഴെങ്കിലും നൽകിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി
Next Article
advertisement
'എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ'; മമ്മൂട്ടിക്ക് പത്മഭൂഷൺ ഇപ്പോഴെങ്കിലും നൽകിയതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി
'എല്ലാത്തിനും അതിന്റേതായ കാലം ഉണ്ടല്ലോ';മമ്മൂട്ടിക്ക് പത്മഭൂഷൺ ഇപ്പോഴെങ്കിലും നൽകിയതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി
  • മമ്മൂട്ടിക്ക് പത്മഭൂഷൺ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി, വർഷങ്ങളായി ശുപാർശയുണ്ടായിരുന്നു.

  • നാനൂറോളം സിനിമകളിൽ അഭിനയിച്ച മമ്മൂട്ടി, ഓരോ വേഷത്തിലും പുതുമയോടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.

  • ഈ വർഷം എട്ട് മലയാളികൾക്ക് പത്മ പുരസ്കാരങ്ങൾ ലഭിച്ചതിൽ കേരളം അഭിമാനകരമാണെന്ന് മുഖ്യമന്ത്രി.

View All
advertisement