ഇന്റർഫേസ് /വാർത്ത /Kerala / Life Mission ‘ഹൈക്കോടതി വിധി ദുഷ്പ്രചാരണങ്ങൾക്കുള്ള മറുപടി; നിരാശയുണ്ടായത് 'ഒരേ തൂവൽ പക്ഷികൾക്ക്’: മുഖ്യമന്ത്രി

Life Mission ‘ഹൈക്കോടതി വിധി ദുഷ്പ്രചാരണങ്ങൾക്കുള്ള മറുപടി; നിരാശയുണ്ടായത് 'ഒരേ തൂവൽ പക്ഷികൾക്ക്’: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

ലൈഫ് പദ്ധതി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണ്. അതിനെ ആരും തെറ്റായി ചിത്രീകരിക്കാന്‍ തയ്യാറാകരുത്.

  • Share this:

തിരുവനന്തപുരം: ദുഷ്പ്രചാരണങ്ങൾ നടത്തിയവർക്കുള്ള മറുപടിയാണ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവശങ്ങൾ പരിശോധിച്ചാണ് ഹൈക്കോടതി ഇടക്കാല വിധി പറഞ്ഞത്. ഇടക്കാല വിധിയിൽ സർക്കാർ അഹങ്കരിക്കേണ്ട എന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. സർക്കാരിന് അഹങ്കാരമോ അമിതമായ ആവേശമോ ഇല്ല. പദ്ധതിയെ ഇകഴ്ത്താനും തകര്‍ക്കാനുമുള്ള പ്രവര്‍ത്തനം ആരില്‍ നിന്നും ഉണ്ടാവരുതെന്നും അത് ജനങ്ങള്‍ക്കെതിരായ നീക്കമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിരാശ ഉണ്ടായത് മറ്റു ചിലത് ആഗ്രഹിച്ചവർക്കാണ്. എല്ലാത്തിലും ഒരേനിലപാടെടുക്കുന്ന ഒരേതൂവൽ പക്ഷികൾക്കു ചില പ്രശ്നങ്ങളുണ്ടായി. കോടതിയുടെ പരിശോധനയിൽ ഇരിക്കുന്ന കാര്യമായതിനാൽ കൂടുതൽ കാര്യങ്ങളിലേക്കു കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read 'കോൺസൽ ജനറലിനൊപ്പം സ്വപ്ന പല നിരവധി തവണ ഓഫീസിലെത്തി; ശിവശങ്കറിനെ കോൺടാക്റ്റ് ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുണ്ടാകാം': മുഖ്യമന്ത്രി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിക്കപ്പെട്ടു എന്ന് സെപ്റ്റംബര്‍ 24 ന് സിബിഐ എഫ്‌ഐആര്‍ ഇട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് ലൈഫ് മിഷൻ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒക്ടോബര്‍ 13ന് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അനില്‍ അക്കര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

ലൈഫ് പദ്ധതി ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് കിടപ്പാടം ഉണ്ടാക്കാനുള്ള മഹത്തായ പദ്ധതിയാണ്. അതിനെ ആരും തെറ്റായി ചിത്രീകരിക്കാന്‍ തയ്യാറാകരുത്. വീടെന്ന സ്വപ്നം എത്ര പ്രധാനപ്പെട്ടതാണെന്ന് അത് സ്വന്തമായി യാഥാര്‍ഥ്യമാക്കാന്‍ ശേഷിയില്ലാത്തവര്‍ക്കാണ് ബോധ്യപ്പെടുക. അത്തരം ആളുകള്‍ക്ക് സൗജന്യമായി വീടുകിട്ടുകയാണ്. സ്വന്തമായി കഴിവില്ലാത്തവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയാണ് ലൈഫ് മിഷനിലൂടെ നടക്കുന്നത്.

First published:

Tags: Anil akkara, Cbi, CBI in Life mission, Cm pinarayi, FIR, Kerala, Kerala government, Legal action, Life mission case, Life mission CEO, Ramesh chennithala