advertisement

രണ്ടരവയസുകാരിയെ മുറിവേൽപിച്ച സംഭവം ഒറ്റപ്പെട്ടത്; കണ്ണിലെണ്ണയൊഴിച്ചാണ് കുട്ടികളെ നോക്കുന്നത്; ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി

Last Updated:

സംഭവം ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ഒരാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് താൽകാലിക ജീവനക്കാരെ പിരിച്ച് വിട്ടതായും അരുൺ​ഗോപി അറിയിച്ചു

News18
News18
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപിച്ച സംഭവം ഒറ്റപ്പെട്ടതെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ​ഗോപി. കണ്ണിലെണ്ണയൊഴിച്ചാണ് കുട്ടികളെ നോക്കുന്നതെന്നും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺ ​ഗോപി പ്രതികരിച്ചു. വിവരം അറിഞ്ഞപ്പോൾ തന്നെ നിയമപരമായ നടപടി എടുത്തുവെന്നും ഒരാഴ്ച ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് താൽകാലിക ജീവനക്കാരെ പിരിച്ച് വിട്ടതായും അരുൺ​ഗോപി അറിയിച്ചു.
‌താത്ക്കാലിക കരാർ ജീവനക്കാരായ 7 പേരെയാണ് പിരിച്ചുവിട്ടത്. അതിൽ മൂന്ന് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് ആയമാര്‍ കുഞ്ഞിനെ ഉപദ്രവിച്ചത്. അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് പിടിയിലായത്. മൂന്നുപേർക്കെതിരെയും പോക്സോ ചുമത്തി. ശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുൺ ഗോപി തന്നെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. വര്‍ഷങ്ങളായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചതെന്നാണു പൊലീസ് പറയുന്നത്. മറ്റു രണ്ടുപേരും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടരവയസുകാരിയെ മുറിവേൽപിച്ച സംഭവം ഒറ്റപ്പെട്ടത്; കണ്ണിലെണ്ണയൊഴിച്ചാണ് കുട്ടികളെ നോക്കുന്നത്; ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement