പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; അന്ത്യം അർബുദ ബാധയെ തുടർന്ന് 48-ാം വയസിൽ

Last Updated:

അർബുദബാധയെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിക്ക് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം

കണ്ണൂർ: ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് സിപിഎമ്മുമായി നിരന്തരം പോരാടിയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. അർബുദബാധയെ തുടർന്ന് നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിക്ക് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. ചിത്ര ലേഖയുടെ ഭൗതിക ശരീരം ഞായറാഴ്ച രാവിലെ 9ന് ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിക്കും. പയ്യാമ്പലം കടപ്പുറത്ത് ആണ് സംസ്കാര ചടങ്ങുകൾ. 10.30 ഓടെ പയ്യാമ്പലം കടപ്പുറത്ത് എത്തിക്കും.
നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂർ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സിഐടിയു പ്രവർത്തകരിൽ നിന്ന് നിരന്തരമായ ആക്രമമാണ് ദളിത് യുവതി കൂടിയായ ചിത്രലേഖയ്ക്ക് നേരിടേണ്ടി വന്നത്. 2004ൽ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സിഐടിയുമായി തർക്കങ്ങൾ ഉണ്ടായിരുന്നു. 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. ദളിത് യുവതിയായിരുന്നതിന്റെ പേരിൽ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴിൽ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു ചിത്രലേഖയുടേത്.
അതുകൊണ്ടുതന്നെ ചിത്ര ലേഖയ്ക്ക് സിഐടിയു പ്രവർത്തകരിൽ നിന്ന് എന്നും പരിഹാസങ്ങളും പലപ്പോഴായി അക്രമവും നേരിടേണ്ടി വന്നു. ആദ്യം എടാട്ട് വച്ച് ചിത്രലേഖയുടെ ഓട്ടെോ റിക്ഷ കത്തിച്ചിരുന്നു. പീഡനം സഹിക്ക വയ്യാതെ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയെങ്കിലും 2023 ഓ​ഗസ്റ്റിലും ചിത്രലേഖയുടെ ഓട്ടോ കത്തിച്ചു. രണ്ട് സംഭവങ്ങൾക്ക് പിന്നിലും സിഐടിയു - സിപിഎം പ്രവർത്തകരാണെന്നാണ് ചിത്രലേഖയുടെ ആരോപണം. ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നിൽ ഇവരും കുടുംബവും സമരവും നടത്തിയിരുന്നു.
advertisement
കണ്ണൂരിൽ ഓട്ടോ ഓടിക്കാൻ പെർമിറ്റിന് അപേക്ഷ നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനു വേണ്ടി പ്രയത്നിക്കുന്നതിനിടയിലാണ് അർബുദം ബാധിച്ച് ആശുപത്രിയിലാവുന്നത്. പാൻക്രിയാസ്, കരൾ എന്നിവിടങ്ങളിലാണ് ചിത്രലേഖയ്ക്ക് രോഗബാധയുണ്ടായത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പോരാട്ടം പാതിവഴിയില്‍ അവസാനിപ്പിച്ച് ചിത്രലേഖ വിടവാങ്ങി; അന്ത്യം അർബുദ ബാധയെ തുടർന്ന് 48-ാം വയസിൽ
Next Article
advertisement
ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യകർമിയായി സുനിൽ സ്വാമി; കുടുംബം അറിയാതെ കാർമികത്വം ഏറ്റെടുത്തു
ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങില്‍ മുഖ്യകർമിയായി സുനിൽ സ്വാമി; കുടുംബം അറിയാതെ കാർമികത്വം ഏറ്റെടുത്തു
  • ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങിൽ കുടുംബം അറിയാതെ സുനിൽ സ്വാമി കാർമികത്വം ഏറ്റെടുത്തു.

  • കുടുംബാംഗങ്ങൾ ആരും ക്ഷണിച്ചിട്ടില്ലെന്നും സുനിൽ സ്വാമിയെ പരിചയമില്ലെന്നും അടുത്തവർ വ്യക്തമാക്കി.

  • വിവാദ കേസുകളിൽ പ്രതിയായ സുനിൽ സ്വാമിയുടെ സാന്നിധ്യം ചടങ്ങിൽ കുടുംബത്തിന് അസംതൃപ്തി ഉണ്ടാക്കി.

View All
advertisement