ഇടുക്കിയിൽ ഇടവക വികാരി ബിജെപിയിൽ ചേർന്നു
- Published by:Vishnupriya S
- news18-malayalam
Last Updated:
തൊടുപുഴ കൊന്നത്തടി മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാ. കുര്യാക്കോസ് മറ്റമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്
ഇടുക്കി: ജില്ലയിൽ ആദ്യമായി ഒരു വൈദീകൻ ബിജെപിയിൽ ചേർന്നു. തൊടുപുഴ കൊന്നത്തടി മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാ. കുര്യാക്കോസ് മറ്റമാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി എന്നു താൻ വിശ്വസിക്കന്നില്ല എന്ന് കുര്യാക്കോസ് പറഞ്ഞു. ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാകാൻ തീരുമാനിച്ചതെന്നും ഫാദർ കൂട്ടിച്ചേർത്തു. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ് കുര്യാക്കോസ് മറ്റം.
ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ഷാൾ അണിയിച്ച് സ്വീകരിച്ചു. ഇടുക്കിയിൽ നിന്നും ആദ്യമായാണ് ഒരു വൈദികൻ ബിജെപിയിൽ അംഗമാകുന്നതെന്ന് ജില്ല നേതൃത്വം അറിയിച്ചു. ഇടുക്കി മണ്ഡലം പ്രസിഡന്റ് എസ്. സുരേഷ്, ജനറൽ സെക്രട്ടറി ഇ.എഫ്. നോബി, മൈനോറിറ്റി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ ദേവസ്യ, മണ്ഡലം ഭാരവാഹികളായ സുരേഷ് തെക്കേക്കൂറ്റ്, സോജൻ പണംകുന്നിൽ, സുധൻ പള്ളിവിളാകത്ത്, മഹിളാമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ലീന രാജു എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
October 02, 2023 9:37 PM IST