• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSEB | വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ട് പോണം; മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ CITU

KSEB | വകുപ്പിനെ കുറിച്ച് അറിയില്ലെങ്കില്‍ ഇട്ടിട്ട് പോണം; മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്കെതിരെ CITU

സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന്  മന്ത്രിക്കെതിരായ പരാമർശം സിഐടിയു തിരുത്തി. ഇട്ടിട്ടുപോകണമെന്ന് പറഞ്ഞില്ലെന്നും വകുപ്പ് ഭരിക്കുന്നത്  ചെയർമാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സുനിൽകുമാർ പറഞ്ഞു

 • Share this:
  തിരുവനന്തപുരം:  വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ പരസ്യ വിമർശനവുമായി സിഐടിയു (CITU) രംഗത്ത്. മുന്നണി മര്യാദ ഓർത്തിട്ടാണ് കൂടുതൽ ഒന്നും  പറയാത്തതെന്നും  വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണമെന്നും വൈദ്യുതി ഭവനു മുന്നിലെ കെഎസ്ഇബി (KSEB) ഓഫീസേഴ്സ് അസോസിയേഷന്റെ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ പറഞ്ഞു.

  നിലവിലെ പ്രശ്നങ്ങൾ കെഎസ്ഇബി ബോർഡ് ചെയർമാൻ ചർച്ച ചെയ്യുമെന്നും, മന്ത്രിതല ചർച്ചയില്ലെന്നുമുള്ള മന്ത്രിയുടെ നിലപാട് പരിഹാസ്യമാണ്. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ ഇട്ടിട്ടു പോകണം. ചെയർമാനെതിരെ മന്ത്രി നടപടിയെടുക്കുന്നില്ല. അതുകൊണ്ട്, കൊതുമ്പിനു മുകളിലാണ് പാലക്കാട് കൊച്ചങ്ങ വളരുന്നതെന്ന സംശയമുണ്ടെന്നും കെ.എസ്.സുനിൽ‌കുമാർ പറഞ്ഞു.

  സംഭവം ചര്‍ച്ചയായതിനെ തുടര്‍ന്ന്  മന്ത്രിക്കെതിരായ പരാമർശം സിഐടിയു തിരുത്തി. ഇട്ടിട്ടുപോകണമെന്ന് പറഞ്ഞില്ലെന്നും വകുപ്പ് ഭരിക്കുന്നത്  ചെയർമാനാണോ മന്ത്രിയാണോ എന്ന് വ്യക്തമാക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും സുനിൽകുമാർ പറഞ്ഞു. മന്ത്രിക്ക് മുകളിലാണോ ചെയർമാൻ എന്ന ആശങ്കയാണ് പങ്കുവച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

  അതേസമയം, കെഎസ്ഇബി ചെയര്‍മാന്‍ ഇതുവരെ തങ്ങളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും വിളിച്ചാൽ തീർച്ചയായും പങ്കെടുക്കുമെന്നും ഓഫിസേഴ്സ് അസോസിയേഷന്‍ ജന. സെക്രട്ടറി ബി.ഹരികുമാര്‍ പറഞ്ഞു. നിബന്ധനകളൊന്നുമില്ലെന്നും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് ആവശ്യമെന്നും ഹരികുമാര്‍ പറഞ്ഞു.

  കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയില്‍ അപകടം; 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി


  തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസിന്റെ ആദ്യ യാത്രയില്‍ തന്നെ അപകടം. കല്ലമ്പലത്തിന് സമീപത്തുവെച്ച് ബസിന്റെ സൈഡ് മിറര്‍ ഇളകിപ്പോയി. തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ആദ്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകിട്ട് തമ്പാനൂരില്‍ നിന്നും പുറപ്പെട്ട ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു.

  അപകടത്തില്‍ ആളപായമോ യാത്രക്കാര്‍ക്കോ പരിക്കോ ഇല്ല. എന്നാല്‍ ഗജരാജ വോള്‍വോ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറര്‍ ഇളകി പോയിട്ടിട്ടുണ്ട്.

  കെഎസ്ആര്‍ടിസിയുടെ ലെയ്ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി വര്‍ക് ഷോപ്പില്‍ നിന്നും മറ്റൊരു സൈഡ് മിറര്‍ എത്തിച്ചാണ് യാത്ര തുടര്‍ന്നത്.

  ദീര്‍ഘദൂര സര്‍വീസുകള്‍ക്കായാണ് കെഎസ്ആര്‍ടിസി പുതിയ കമ്പനിയായ കെ- സ്വിഫ്റ്റ് സ്ഥാപിച്ചത്. ഇന്നലെയായിരുന്നു ആദ്യ സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി കൊണ്ട് വാങ്ങിയ 116 ബസ്സുകളുമായാണ് തുടക്കം, ഇതില്‍ 8 എസി സ്ളീപ്പറും, 20 എസി  സെമി സ്ളീപ്പറും ഉള്‍പ്പെടുന്നു.

  ശമ്പളം വിതരണം വൈകുന്നതിൽ കെഎസ്ആർടിസി ജീവനക്കാരുടെ പ്രതിഷേധം ഭയന്ന് കനത്ത് സുരക്ഷാ ക്രമീകരണത്തിലാണ്  ഉദ്ഘാടന ചടങ്ങ് നടത്തിയത്.

  തിരുവന്തപുരത്തു നിന്ന് ബെംഗ്ലൂരുവിലേക്കായിരുന്നു ആദ്യ സര്‍വീസ് നടത്തുക. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫര്‍ തിരുവനന്തപുരം - ബാംഗ്ലൂര്‍ റൂട്ടില്‍ സ്വിഫ്റ്റ് എ.സി സര്‍വ്വീസുകളില്‍ ഓണ്‍ലൈന്‍ മുഖേന www.online.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും സീറ്റ് ബുക്ക് ചെയ്യുന്ന ആദ്യ യാത്രക്കാര്‍ക്ക് മടക്ക യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കുന്നതോടൊപ്പം സമ്മാനവും ആദ്യയാത്രാ സര്‍ട്ടിഫിക്കറ്റും നല്‍കും.

  യാത്ര സുഖം, സുരക്ഷിതത്വം, ന്യായമായ നിരക്ക് എന്നിവ കെഎസ്ആര്ടിസി സ്വിഫ്റ്റിലൂടെ അധികൃത‍ര്‍ ഉറപ്പ് നല്‍കുന്നുണ്ട്. കരാര്‍ ജീവനക്കാരാണ്  കെ സ്വിഫ്റ്റിലുള്ളത്. അതേസമയം കെ സ്വിഫ്റ്റിനെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നൽകിയ കേസില്‍ കോടതിവിധിയുടെ അടിസഥാനത്തിലായിരിക്കും കമ്പനിയുടെ ഭാവി.
  Published by:Arun krishna
  First published: