കോട്ടയം: കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് ഉദ്യോഗസ്ഥനെ കാണാതായത്. ട്രെയിനിൽ എവിടേക്കോ പോയതെന്ന് സംശയം. ക്വാട്ടേഴ്സിൽ നിന്ന് ഫോൺ ഉള്‍പ്പെടെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീർ എന്ന് സഹപ്രവർത്തകർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.