'സി കെ ശശീന്ദ്രന് നൽകിയത് കൃഷിയിൽ നിന്നുളള പണം'; വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയെന്ന് സി കെ ജാനു

Last Updated:

'കൃഷി ചെയ്ത് ലഭിച്ച പണമാണത്. കോഴപ്പണമാണെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും'

സികെ ജാനു
സികെ ജാനു
കല്‍പ്പറ്റ: സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സി കെ ജാനു രംഗത്തെത്തി. വാഹനം വാങ്ങുന്നതിനായി കടം വാങ്ങിയ പണമാണ് ശശീന്ദ്രന് തിരികെ നല്‍കിയതെന്ന് സി കെ ജാനു പറഞ്ഞു. കൃഷി ചെയ്ത് ലഭിച്ച പണമാണത്. കോഴപ്പണമാണെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി കെ ജാനു പറഞ്ഞു. ശശീന്ദ്രനിൽ നിന്ന് വായ്പയായി വാങ്ങിയ പണമാണ് ബാങ്ക് വഴി തിരിച്ചു നൽകിയതെന്നും അവർ വ്യക്തമാക്കി. ഇനിയും ആർക്കെങ്കിലും പണം കൊടുക്കാൻ ഉണ്ടെങ്കിൽ അദ്ദേഹത്തിൽനിന്ന് വായ്പ വാങ്ങും. അതെന്താ, തനിക്ക് വായ്പയും കടവും വാങ്ങാന്‍ പറ്റില്ലേയെന്നും അവര്‍ ചോദിച്ചു.
സി കെ ജാനു നാലര ലക്ഷം രൂപ കൽപ്പറ്റ മുൻ എംഎൽഎയും സിപിഎം നേതാവുമായ സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകിയതായി വെളിപ്പെടുത്തൽ ഉണ്ടായത്. എൻ ഡി എ സ്ഥാനാർഥിയാകാൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് വാങ്ങിയ പത്തു ലക്ഷം രൂപയിൽ നാലര ലക്ഷം രൂപ ശശീന്ദരന്‍റെ ഭാര്യയ്ക്ക് ജാനു നൽകിയതായാണ് ആരോപണം. എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ കടം വാങ്ങിയ പണമാണ് ജാനു ഭാര്യയ്ക്ക് നൽകിയതെന്ന് സി കെ ശശീന്ദ്രൻ പ്രതികരിച്ചു. തീർത്തും സുതാര്യമായ രീതിയിലാണ് പണം കൈമാറിയതെന്നും അദ്ദേഹം അറിയിച്ചു.
advertisement
വാഹനം വാങ്ങുന്നതിനായി 2019ൽ താൻ സി കെ ജാനുവിന് പണം നൽകിയതെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. ഇതിൽ ഒന്ന രലക്ഷം രൂപ 2020ൽ അക്കൌണ്ടിലൂടെ സി കെ ജാനു മടക്കി നൽകിയിരുന്നു. ശേഷിച്ച ഒന്നര ലക്ഷം രൂപയാണ് ഇപ്പോൾ നൽകിയതെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു. വാഹനം വാങ്ങാൻ കുറച്ചു പണം വായ്പയായി നൽകാമോയെന്ന് ചോദിച്ചാൻ ജാനു തന്നെ സമീപിച്ചത്. ആദ്യം അവരെ ഡ്രൈവേഴ്സ് യൂണിയൻ സൊസൈറ്റിയിലേക്ക് അയച്ചു. എന്നാൽ എന്തുകൊണ്ടോ അവിടെ നിന്ന് വായ്പ ലഭിച്ചില്ല. ഇതോടെയാണ് 2019 ഒക്ടോബറിൽ അക്കൌണ്ട് വഴി മൂന്നു ലക്ഷം രൂപ നൽകിയത്. ജാനുവുമായി നടന്ന എല്ലാ പണമിടപാടും അക്കൌണ്ട് വഴിയായിരുന്നുവെന്നും സി കെ ശശീന്ദ്രൻ പറഞ്ഞു.
advertisement
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കെ സുരേന്ദ്രൻ നൽകിയ പണം സി കെ ശശീന്ദ്രന്‍റെ ഭാര്യയ്ക്ക് നൽകിയതായി പി കെ നവാസ് അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇതിന്‍റെ തെളിവ് കൈവശമുണ്ടെന്നും നവാസ് പൊലീസിനോട് പറഞ്ഞു. നാലര ലക്ഷം രൂപയാണ് ഇത്തരത്തിൽ കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതോടെയാണ് പ്രതികരണവുമായി സി കെ ശശീന്ദ്രൻ രംഗത്തെത്തിയത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സി കെ ശശീന്ദ്രന് നൽകിയത് കൃഷിയിൽ നിന്നുളള പണം'; വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടിയെന്ന് സി കെ ജാനു
Next Article
advertisement
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസം; രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി
  • മമതയും കാമുകൻ ഫയാസും രണ്ടുവയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി.

  • കുട്ടിയുടെ തിരോധാനത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.

  • മമതയും ഫയാസും കുറ്റം സമ്മതിച്ചതോടെ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

View All
advertisement