പാലക്കാട്: മണ്ണാർക്കാട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി യോഗം സംഘർഷത്തിൽ കലാശിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗമാണ് സംഘർഷത്തിലും ഏറ്റുമുട്ടലിലും കലാശിച്ചത്. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി റിയാസുദ്ദീൻ, സിപിഎം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സംഭവം.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫാക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് നടന്ന് വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്.
Also Read- ‘പൊലീസുകാരൻ മരിച്ചാലും ഡോ. വന്ദനയെ സംരക്ഷിക്കണമായിരുന്നുവെന്ന് എഡിജിപി’; അഭിനന്ദിച്ച് ഹൈക്കോടതി
യോഗത്തിൽ 25 അംഗങ്ങളിൽ 23 പേർ പങ്കെടുത്തതായാണ് വിവരം.യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷാനിഫിനെ പുറത്താക്കുകയും റഷീദിനെ തരം താഴ്ത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷം. ഏകപക്ഷീയമായി നടപടിയെടുത്തെന്ന് ആരോപിച്ച് ഒരുവിഭാഗം യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി.
ഇതിനിടെ പുറത്തുനിന്നിരുന്ന ഒരുസംഘം യോഗം ബഹിഷ്കരിച്ചിറങ്ങിയവരെ കൈയേറ്റം ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഇതോടെ പാർട്ടി ഓഫീസിന് മുന്നിൽ ഇരു ചേരിയായി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയും ഏറ്റുമുട്ടുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dyfi, Mannarkkad, Palakkad