'കേരളത്തിലെ ദേശീയപാതാ വികസനം'; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുമായി മുഖ്യമന്ത്രിയും മന്ത്രി റിയാസും കൂടിക്കാഴ്ച്ച നടത്തി

Last Updated:

കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് മന്ത്രി റിയാസ് പറഞ്ഞു

News18
News18
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുമായി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്-ടുറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും കൂടിക്കാഴ്ച്ച നടത്തി. കേരളത്തിലെ ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച്ച. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്. കേരളത്തിൻ്റെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വളരെ അനുകൂലമായ സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് മന്ത്രി റിയാസ് പറഞ്ഞു.
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66-ന്റെ പ്രവര്‍ത്തന പുരോഗതി കൂടിക്കാഴ്ച്ചയില്‍ വിശദമായി ചര്‍ച്ചചെയ്തു. ആറുവരിയില്‍ 45 മീറ്ററിലാണ് ദേശീയപാത 66-ന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. 2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഒരു സംസ്ഥാനം പണം കണ്ടെത്തി കേന്ദ്രത്തിന് നല്‍കിയത്. ഇതിനായി 5580 കോടി രൂപ ഇതുവരെ ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. നിലവില്‍ ദേശീയ പാത 66-ന്റെ നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി എല്ലാ ആഴ്ച്ചയും വിലയിരുത്തുണ്ട്. ഇനി പൂര്‍ത്തിയാകുവാനുള്ളവ വേഗത്തിലാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. കേരളവും ദേശീയപാത അതോറിട്ടിയും യോജിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിജയം കണ്ടതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
advertisement
കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള റോഡ് വികസന പദ്ധതികളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. 20 കൊല്ലം മുന്നില്‍കണ്ടുള്ള 17 റോഡുകളുടെ പദ്ധതികളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. കേരളത്തിന്റെ ഭാവി റോഡ് വികസനത്തില്‍ കേന്ദ്രത്തിന്റെ കൂടുതല്‍ പദ്ധതികള്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിലെ ദേശീയപാതാ വികസനം'; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുമായി മുഖ്യമന്ത്രിയും മന്ത്രി റിയാസും കൂടിക്കാഴ്ച്ച നടത്തി
Next Article
advertisement
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ 
'ഐ ലൗ മുഹമ്മദ്' കാമ്പയ്നിലൂടെ വിഭാഗീയത പരത്തരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ
  • ഐ ലൗ മുഹമ്മദ് കാമ്പയിൻ സമൂഹത്തിൽ വിഭാഗീയത പരത്താൻ കാരണമാകരുതെന്ന് അഹ്‌ലെ ഹദീസ് കേന്ദ്ര ശൂറ ആവശ്യപ്പെട്ടു.

  • മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ജീവിതത്തിലൂടെ പ്രസരിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് യോഗം നിർദേശിച്ചു.

  • പലസ്തീൻ പ്രശ്നം പരിഹരിക്കാൻ രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഹ്‌ലെ ഹദീസ് ശൂറ അഭിപ്രായപ്പെട്ടു.

View All
advertisement