ഗുരുവായൂര്‍ ദേവസ്വം നല്‍കിയ സംഭാവന വര്‍ഗീയവത്കരിക്കുന്നത് ആപത്ത്: മുഖ്യമന്ത്രി
- Published by:user_49
- news18-malayalam
Last Updated:
ദേവസ്വം ബോര്‍ഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതിനെ വര്‍ഗീയവത്കരിക്കാനുള്ള നീക്കം നാടിന് ആപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി നല്‍കിയത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സംഭാവനകള്‍ നല്‍കുന്നുണ്ട്. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് സംഭാവനകള്‍ ലഭിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള സംഭാവനകളെ വര്‍ഗീയവത്കരിക്കാാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇത്തരം നടപടികള്‍ അപലപനീയമാണ്. അത്തരക്കാരെ ജനം മനസ്സിലാക്കും. ഇത് നാടിന് ആപത്താണെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
You may also like:'എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി'; ഔറംഗാബാദ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി [NEWS]മൂർഖൻ പാമ്പ് കൂളാകാൻ ഫ്രിഡ്ജിനുള്ളിൽ; പച്ചക്കറിയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക് [NEWS]Reliance Jio And Vista Equity Partners Deal: വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]
അതേസമയം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അഞ്ചുകോടി നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയിലാണ്. തുക കൈമാറിയതിന്‍റെ സാധുത ചീഫ് ജസ്റ്റിസിന്‍റെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് കേസ് പരിഗണിച്ച ഹൈക്കോടതി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2020 9:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂര്‍ ദേവസ്വം നല്‍കിയ സംഭാവന വര്‍ഗീയവത്കരിക്കുന്നത് ആപത്ത്: മുഖ്യമന്ത്രി