'പൊളിവചനങ്ങൾ പ്രചരിപ്പിച്ചവരെ തിരിച്ചറിയണം; ഓണം ആഘോഷിക്കാൻ ആളുകൾ തെരുവിലിറങ്ങി': മുഖ്യമന്ത്രി
- Published by:Anuraj GR
- news18-malayalam
Last Updated:
ഓണനാളുകളിൽ നാടിനെ ആശങ്കയിലാക്കാൻ പൊളിവചനങ്ങൾ പ്രചരിപ്പിച്ചവരെ തിരിച്ചറിയണം
തിരുവനന്തപുരം: ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയില്ല എന്ന പ്രചരണം കുറച്ചു നാൾ മുമ്പ് പല ഭാഗത്തു നിന്നും ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണനാളുകളിൽ നാടിനെ ആശങ്കയിലാക്കാൻ പൊളിവചനങ്ങൾ പ്രചരിപ്പിച്ചവരെ തിരിച്ചറിയണം. തിരുവനന്തപുരത്ത് ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലരൊക്കെ വറുതിയുടെയും പ്രയാസത്തിന്റെയും ആകുമെന്ന് പ്രചാരണത്തെ തുടർന്ന് ചിന്തിച്ചു. എന്നാൽ കേരളം ആകെ ഓണ ആഘോഷത്തിനായി തെരുവിൽ ഇറങ്ങി. നേരത്തെ ഉണ്ടാകില്ല എന്ന പറഞ്ഞ് പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും ലഭ്യമാക്കി. 18000 കോടി രൂപയാണ് ഓണ ആഘോഷത്തിനായി ചെലവഴിച്ചത്. ഐതീഹ്യത്തിൽ കേട്ടതിനെക്കാൾ മെച്ചപ്പെട്ട നാടിനെ സൃഷ്ടിക്കണം. മാനുഷ്യർ എല്ലാവരും ഒന്നു പോലെയെന്നത് മാറ്റാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രയാസമനുഭവിക്കുന്നവർക്ക് പോലും ഓണം ആഘോഷമാക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം ആളുകൾക്ക് സന്തോഷിക്കാനാവില്ലെന്ന പ്രചരണമാണ് ഏതാനം ആഴ്‌ചകൾ മുമ്പ് വരെ ചിലർ നടത്തിയത്. അത്തരം പ്രചരണങ്ങളിൽ പലതും പൊളിവചനങ്ങളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കേരളത്തിലെ തെരുവുകളിലും പട്ടണങ്ങളിലും ആളുകൾ ആഘോഷത്തിനായി ഇറങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എവിടെയും സംതൃപ്‌തിയോടെയും സന്തോഷത്തോടെയും ആളുകൾ ഓണാഘോഷത്തിന് തയ്യാറെടുക്കുകയാണ്. ഈ ഓണത്തിന് ഉണ്ടാകില്ലെന്ന് ചിലർ പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളും സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. ഓണക്കാലത്ത് ആനുകൂല്യങ്ങൾ നൽകാനായി ഖജനാവിൽ നിന്ന് വിതരണം ചെയ്‌തത് 18000 കോടി രൂപയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
August 27, 2023 10:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പൊളിവചനങ്ങൾ പ്രചരിപ്പിച്ചവരെ തിരിച്ചറിയണം; ഓണം ആഘോഷിക്കാൻ ആളുകൾ തെരുവിലിറങ്ങി': മുഖ്യമന്ത്രി