• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പി ജയരാജന്റെ പിന്നാലെ പോയിട്ട് നിങ്ങൾ ഉദ്ദേശിച്ച കാര്യം നടക്കില്ല'; ക്യാപ്റ്റൻ വിവാദത്തിൽ മുഖ്യമന്ത്രി

'പി ജയരാജന്റെ പിന്നാലെ പോയിട്ട് നിങ്ങൾ ഉദ്ദേശിച്ച കാര്യം നടക്കില്ല'; ക്യാപ്റ്റൻ വിവാദത്തിൽ മുഖ്യമന്ത്രി

ആളുകളുടെ സ്നേഹപ്രകടനം എല്‍ഡിഎഫിനോടുള്ള അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ലെന്നും പിണറായി

പിണറായി വിജയൻ (ഫയൽ ചിത്രം)

പിണറായി വിജയൻ (ഫയൽ ചിത്രം)

  • Share this:

കണ്ണൂർ: ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിക്കു കിട്ടുന്ന ജനപിന്തുണയില്‍ ആരും അസ്വസ്ഥരാകേണ്ട. പാര്‍ട്ടിയാണ് സുപ്രീം. പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ലെന്നും പിന്നാലെ കൂടേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആളുകളുടെ സ്നേഹപ്രകടനം എല്‍ഡിഎഫിനോടുള്ള  അഭിനിവേശമാണ്. ഇതെല്ലാം കണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും തോന്നാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. തോന്നിയാല്‍ പാര്‍ട്ടി തിരുത്തും.  മാധ്യമ സിന്‍ഡിക്കേറ്റെന്നു പറയുന്നില്ല, പക്ഷേ ഇത് വിലയ്ക്കെടുക്കലെന്നും മുഖ്യമന്ത്രി ആരോപിച്ചു.


"യോഗത്തിൽ കുട്ടികൾ പിണറായി അച്ഛാച്ച എന്ന് വിളിക്കുന്നു. കുട്ടികൾ കൈവീശുന്നു. ഇതൊക്കെ സ്നേഹ പ്രകടനമാണ്. ഈ സമൂഹത്തിന് എൽ ഡി എഫിനോട് അഭിന്നിവേശമാണ്. എന്നാൽ കമ്മ്യൂണിസ്റ്റുകാർ വ്യക്തി പൂജയിൽ അഭിരമിക്കുന്നവരല്ലെന്ന് ജയരാജൻ പറയുന്നത് ശ്രദ്ധിക്കണം. എൽ ഡി എഫ് നേതാക്കൾക്ക് കിട്ടുന്ന ജനപിന്തുണയിൽ ചിലർ അസ്വസ്ഥരാണ് എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്?" - മുഖ്യമന്ത്രി ചോദിച്ചു.
Also Read 'ക്യാപ്‌റ്റൻ എന്ന് ആദ്യം വിളിച്ചത് പാ‌ർട്ടി മുഖപത്രം'; കോടിയേരിയുടെ വാദം തള്ളി അപ്പുക്കുട്ടൻ വളളിക്കുന്ന്


തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ കുട്ടികൾ വരെ സ്നേഹം പ്രകടിപ്പിക്കുന്നു. ഇത് ആരെങ്കിലും പറഞ്ഞ് ചെയ്യിക്കുന്നതാണോ?. ഇതൊക്കെ പ്രത്യേക തരത്തിലുള്ള അഭിനിവേശം എൽ ഡി എഫിനോട് ഉള്ളത് കൊണ്ടാണ്. ഒട്ടേറെ ആവേശ പ്രകടനങ്ങൾ കണ്ടിട്ടുണ്ട്. എന്റെ രീതിയിൽ മാറ്റം വരില്ല.പാർട്ടി നേതാവ് എന്ന നിലയിലാണ് ഈ സ്നേഹപ്രകടനങ്ങൾ. അത് വ്യക്തി നേട്ടമാണ് എന്ന് ചിന്തിച്ചാൽ മാത്രമേ പ്രശ്നമുള്ളു. പാർട്ടിക്ക് അതീതനായി എന്ന് ചിന്തിച്ചാൽ തിരുത്തും. പി ജയരാജൻ പാർട്ടിക്ക് എതിരെ ഒന്നും പറഞ്ഞില്ല. അതിനെ വക്രീകരിച്ചത് മാധ്യമങ്ങളെ വിലക്ക് എടുത്തത് കൊണ്ടാണെന്നും പിണറായി ആരോപിച്ചു.'പിണറായി ടീം ലീഡര്‍; ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താൻ ശ്രമം'; ക്യാപ്റ്റൻ വിവാദത്തിൽ വിശദീകരണവുമായി പി ജയരാജൻ

കണ്ണൂര്‍: ക്യാപ്റ്റൻ വിവാദത്തില്‍ വിശദീകരണ കുറിപ്പുമായി സിപിഎം നേതാവ് പി ജയരാജന്‍. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന വിശദീകരണത്തോടെയാണ് പി ജയരാജന്റെ  പോസ്റ്റ്.പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയത്.അതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടേണ്ടി വന്നത്. എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. 140 മണ്ഡലങ്ങളിലും മികവുറ്റ സ്ഥാനാര്‍ഥികളെയാണ് അണിനിരത്തിയത്. അതിന്റെ ടീം ലീഡറാണ് പിണറായിയെന്ന് ജയരാജന് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു.

'കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചും ,നേരിട്ട പ്രതിസന്ധികളെല്ലാം ഇച്ഛാശക്തിയോടെ തരണം ചെയ്തും ഭരണത്തിന് നേതൃത്വം നല്‍കിയ പിണറായിക്കെതിരെ കേന്ദ്ര സര്‍ക്കാരും യുഡിഎഫും നടത്തിയ ഹീന നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞതാണ്. സ്വാഭാവികമായും പിണറായിയോട് ജനങ്ങള്‍ ആദരവും സ്‌നേഹവായ്പും പ്രകടിപ്പിക്കും. ഇതില്‍ ആരും അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. ഇന്നലത്തെ പ്രതികരണത്തിന്റെ അടിസ്ഥാനമിതാണ്. പാര്‍ട്ടി എന്നെ ഒതുക്കിയെന്നും,സ്ഥാനാര്‍ത്ഥിത്വം നല്‍കാത്തതില്‍ ജനങ്ങളില്‍ അതൃപ്തി ഉണ്ടെന്നും കെ സുധാകരന്‍ പ്രതികരിച്ചു കണ്ടു. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടികയില്‍ തനിക്കുള്ള നൈരാശ്യം സുധാകരന്‍ തന്നെ പരസ്യമാക്കിയതാണ്.അത് മറ്റുള്ളവരുടെ ചുമലില്‍ കെട്ടിവെക്കണ്ടതില്ല." ജയരാജൻ കുറിച്ചു.


Published by:Aneesh Anirudhan
First published: