നേതാക്കൾക്ക് അധിക്ഷേപ പോസ്റ്റ്: നടൻ വിനായകനെതിരെയുള്ള പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു

Last Updated:

മഹാത്മാഗാന്ധി, വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങി നിരവധി പ്രമുഖ നേതാക്കളുടെ പേരുകള്‍ കുറിച്ചു കൊണ്ടായിരുന്നു വിനായകന്‍ പോസ്റ്റ് പങ്കുവെച്ചത്

News18
News18
പാലാ: മഹാത്മാഗാന്ധിയെയും അന്തരിച്ച നേതാക്കളെയും അധിക്ഷേപിച്ചു സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട നടൻ വിനായകനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകിയത്.
മഹാത്മാഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയില്‍ വിനായകന്‍ ഫേസ് ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
ഗാന്ധിജിയെ അധിക്ഷേപിച്ചതിനെതിരെ 1950 ലെ നെയിംസ് ആൻ്റ് എബ്ളംസ് ആക്ട്, 197 ലെ നാഷണൽ ഹോണർ ആക്ട് എന്നിവ പ്രകാരം നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നടനെതിരെ സിനിമാതാരസംഘടന നടപടി സ്വീകരിക്കണമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ആവശ്യപ്പെട്ടു.
advertisement
ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിനായകൻ വിവാദ പരാമർശം നടത്തിയത്. വി.എസ്സിനു പുറമെ മഹാത്മാ ​​ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ഉമ്മൻ ചാണ്ടി എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രാഷ്ട്രപിതാവിനെ ഉൾപ്പെടെയുള്ളവരെ അധിക്ഷേപിച്ച വിനായകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പൊലീസിൽ പരാതി നൽകി
‘എന്‍റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു...’എന്ന് തുടങ്ങുന്ന പോസ്റ്റില്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ.കരുണാകരന്‍, ജോര്‍ജ് ഈഡന്‍ തുടങ്ങിയവരുടെയെല്ലാം മരണത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം പഴയതിനെക്കാള്‍ കടുത്തതാണ്.
advertisement
വി.എസ്.അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് തെരുവില്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സൈബർ ഗ്രൂപ്പുകളിൽ നിന്ന് വിനായകനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് നടത്തിയ പഴയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുകൂലികളും രംഗത്തുവന്നത്. ഇവരുടെ അധിക്ഷേപങ്ങളുടെയും കമന്‍റുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് തിരിച്ചടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിവാദ പരാമർശങ്ങൾ.
നേരത്തെ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ച സമയത്തും സമാനമായ അധിക്ഷേപവുമായ വിനായകന്‍ രംഗത്തെത്തിയിരുന്നു. വിനായകന്റെ പുതിയ പോസ്റ്റിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ഇതിന് പിന്നലെയാണ് നടനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. രാഷ്ട്രപിതാവിനെ ഉൾപ്പെടെ അധിക്ഷേപിച്ച വിനായകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ എറണാകുളം ജില്ലാ പ്രസിഡന്റ്‌ സിജോ ജോസഫ് ആണ് പരാതി നൽകിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നേതാക്കൾക്ക് അധിക്ഷേപ പോസ്റ്റ്: നടൻ വിനായകനെതിരെയുള്ള പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു
Next Article
advertisement
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
Love Horoscope Dec 28 | പങ്കാളിയെ ആഴത്തിൽ മനസ്സിലാക്കും; വൈകാരിക അടുപ്പം ഉണ്ടാകും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശിക്കാർക്ക് വൈകാരിക അടുപ്പം, ബന്ധം ശക്തിപ്പെടുത്തൽ

  • പ്രണയത്തിൽ പുതിയ തലങ്ങളിലേക്ക് കടക്കാൻ മികച്ച ദിവസമാണ്

  • മീനം രാശിക്കാർക്ക് കുടുംബ ഉത്തരവാദിത്വങ്ങളും സ്‌നേഹവും

View All
advertisement