'CMRL കമ്പനിക്ക് വേണ്ടി സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പിണറായി വിജയൻ ഒപ്പിട്ടു'; മാത്യു കുഴൽനാടൻ
- Published by:Arun krishna
- news18-malayalam
Last Updated:
കുറഞ്ഞ നിരക്കിൽ കേരളത്തിൽ നിന്നും ഇൽമിനേറ്റ് ലക്ഷ്യമിട്ടാണ് സിഎംആർഎൽ നീക്കം നടത്തിയതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.
കൊച്ചി: സിഎംആർഎൽ കമ്പനിയ്ക്കു വേണ്ടി സമർപ്പിച്ച മെമ്മോറാണ്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടതായി മാത്യു കുഴൽനാടൻ എംഎല്‍എ. 2017 ഫെബ്രുവരി 6 ന് സമർപ്പിച്ച മെമ്മോറാണ്ടമാണിത്. സിഎംആർഎൽ കമ്പനി അടച്ചു പൂട്ടന്റെ വക്കൽ നിൽക്കുകയാണെന്നും കമ്പനിക്ക് അസംസ്കൃത വസ്തുവായ ഇൽമിനേറ്റ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട മെമ്മോറാണ്ടമാണിതെന്ന് മാത്യു കുഴല്‍നാടന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുറഞ്ഞ നിരക്കിൽ കേരളത്തിൽ നിന്നും ഇൽമിനേറ്റ് ലക്ഷ്യമിട്ടാണ് സിഎംആർഎൽ നീക്കം നടത്തിയതെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചു.ഈ മെമ്മോറാണ്ടം തുടർനടപടിക്കായി ഉദ്യോഗസ്ഥലത്തിൽ കൈമാറി.പിണറായി വിജയന്റെ കാലത്ത് സിഎംആർഎൽ വൻതോതിൽ വളർച്ച നേടി.ഇതെല്ലാം ഈ കരാറിന്റെ പിൻബലത്തിൽ ആയിരുന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
നഷ്ടത്തിലായിരുന്ന കമ്പനി 2023 ൽ 56 കോടി രൂപയുടെ ലാഭം നേടി. കുട്ടനാട്ടിലെ വെള്ളപ്പൊക്കം മറയാക്കി തോട്ടപ്പള്ളിയിലെ കരിമണൽ എടുക്കുന്നതിന് ഈ കരാർ സഹായകരമായെന്നും കുഴല്‍നാടന്‍ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 17, 2024 5:18 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'CMRL കമ്പനിക്ക് വേണ്ടി സമർപ്പിച്ച മെമ്മോറാണ്ടത്തിൽ പിണറായി വിജയൻ ഒപ്പിട്ടു'; മാത്യു കുഴൽനാടൻ