വസന്തകുമാറിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി; ഷീനയ്ക്ക് എസ്ഐ ആയി നിയമനം നൽകാമെന്ന് ഉറപ്പ് നൽകി

Last Updated:

വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് എസ്ഐ ആയി നിയമനം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി

മാനന്തവാടി: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ധീര ജവാൻ വി വി വസന്തകുമാറിന്റെ വീട്ടിൽ ആശ്വാസവുമായി മുഖ്യമന്ത്രിയെത്തി. വസന്തകുമാറിന്റെ ഭാര്യ ഷീനക്ക് എസ്ഐ ആയി നിയമനം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മന്ത്രിമാരായ ഇ പി ജയരാജനും കടന്നപ്പള്ളി രാമചന്ദ്രനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
തൃക്കൈപ്പറ്റ മുക്കം കുന്നിലെ വാഴക്കണ്ടിയിലെ വസന്തകുമാറിന്റെ തറവാട്ടിലാണ് മുഖ്യമന്ത്രി എത്തിയത്. ഭാര്യ ഷീനയെയും ബന്ധുക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. കുടുംബത്തെ സർക്കാർ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകി.
വീടിരിക്കുന്ന സ്ഥലത്തിന്റെ രേഖകൾ സംബന്ധിച്ച പ്രശ്നങ്ങൾ മുഖ്യമന്ത്രിയെ വീട്ടുകാർ ധരിപ്പിച്ചു. സങ്കീർണത ഒഴിവാക്കാൻ ജില്ലാ ഭരണകൂടത്തെ ചുമതലപ്പെടുത്തി. ഷീനക്ക് സ്വീകാര്യമെങ്കിൽ എസ് ഐ തസ്തികയിൽ ജോലി നൽകാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  നിലവിൽ പൂക്കോട് വെറ്റർനറി സർവകലാശാലയിൽ അസിസ്റ്റന്റായി തുടരാനാണ് താൽപര്യമെന്ന് ഷീന പറഞ്ഞു. ഭാര്യ കമലയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വസന്തകുമാറിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി; ഷീനയ്ക്ക് എസ്ഐ ആയി നിയമനം നൽകാമെന്ന് ഉറപ്പ് നൽകി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement