വീണുപരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന NSS ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി ആശുപത്രിയിൽ സന്ദര്‍ശിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
15 മിനിറ്റോളം മുഖ്യമന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു. ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമപദത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടെയെന്ന് ആശംസിച്ചു
കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചങ്ങനാശ്ശേരി എൻഎസ്എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കണ്ടത്. മന്ത്രി വി എൻ വാസവനും ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിളും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വീണുപരിക്കേറ്റതിനെ തുടർന്ന് കാലിലെ ശസ്ത്രക്രിയയ്‌ക്കു ശേഷം ആശുപത്രിയില്‍ തുടരുകയാണ് സുകുമാരന്‍ നായർ. 15 മിനിറ്റോളം മുഖ്യമന്ത്രി ആശുപത്രിയിൽ ചെലവഴിച്ചു. ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമപദത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടെയെന്ന് ആശംസിച്ചു. കഴിഞ്ഞ ദിവസം ഗവർണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും സുകുമാരന്‍ നായരെ ആശുപത്രിയിലെത്തി കണ്ടിരുന്നു.
കോട്ടയത്തെ ആശുപത്രിയിലാണ് സുകുമാരന്‍ നായരെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അതിന് ശേഷം ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ കാലിന്റെ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. നിലവില്‍ ചെറുതായി നടക്കാനും തുടങ്ങിയെന്നാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Changanassery,Kottayam,Kerala
First Published :
April 29, 2025 10:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീണുപരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന NSS ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി ആശുപത്രിയിൽ സന്ദര്‍ശിച്ചു