'നേട്ടങ്ങളെ കരിവാരി തേക്കാൻ നെറികേടിന്റെ മാര്‍ഗം സ്വീകരിക്കുന്നു; ചിലർ നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു': മുഖ്യമന്ത്രി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പിക്കുന്നവരല്ലെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാരിന്റെ നേട്ടങ്ങൾ കരിവാരിത്തേക്കാൻ ചിവലർ നെറികേടിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നി മെഡിക്കല്‍ കോളേജിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമം നടത്തുകയാണ്. ലൈഫ് മിഷന് ഒരു ബന്ധവുമില്ലാത്ത പ്രശ്‌നത്തെ കുറിച്ച് ലൈഫ് മിഷനെയും അതിന്റെ ഭാഗമായി വീട് നിര്‍മ്മിച്ച പ്രക്രിയയെും കരിവാരിത്തേക്കുന്നത് ശരിയായ കാര്യമാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു
സ്വന്തം വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയുമെന്ന ഒരു പ്രതീക്ഷയുമില്ലാതിരുന്നവര്‍ സ്വന്തം വീട്ടില്‍ ഇന്ന് കിടന്നുറങ്ങുകയാണ്. സംസ്ഥാനത്ത് 2,26,000ത്തില്‍ പരം വീടുകള്‍ പൂര്‍ത്തിയാക്കി. ഇത് അഴിമതിയുടെ ഭാഗമാണോ. എന്തെങ്കിലും അഴിമതി അതില്‍ നടന്നോ. ഓരോ പ്രദേശത്തും പൂര്‍ത്തിയാക്കിയ വീട് എങ്ങനെയെന്ന് നിങ്ങള്‍ക്കറിയില്ലേ. ഇതെല്ലാം സ്വാഭാവികമായും നാടിന്റെ നേട്ടമായി വരുന്നു. ആ നേട്ടം കരിവാരി തേക്കണം. അതിന് നെറികേടിന്റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അവര്‍ ഒരു ദിവസത്തെ വാര്‍ത്ത കണ്ട് വിധി കല്‍പിക്കുന്നവരല്ല. ഏതെങ്കിലും കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട് വൃത്തികേടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് ആ ഭാഗത്ത് നില്‍ക്കേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
കോവിഡ് പിടിച്ചു നിര്‍ത്താനും മരണസംഖ്യ കുറയ്ക്കാനും കേരളത്തിന് സാധിച്ചു. ഇക്കാര്യത്തില്‍ ലോകത്തിന്റെ മുന്‍നിര പട്ടികയിലാണ് കൊച്ചു കേരളം. അവിടെയും പലരും കൊണ്ടു പിടിച്ച് ശ്രമിക്കുകയാണ്. ജനങ്ങള്‍ ഏതെല്ലാം കാര്യത്തില്‍ സന്തോഷിക്കുന്നോ ആ കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്നാണ് ചിന്തിക്കുന്നത്. ചിലര്‍ മറ്റ് ചില പ്രചരണങ്ങളിലൂടെ ഈ അവസ്ഥയെ അട്ടിമറിക്കാനാവുമോ എന്നാണ് നോക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
advertisement
നാലര വർഷം കൊണ്ട് കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് വലിയ വളർച്ച ഉണ്ടായി. ആശുപത്രികളെല്ലാം മെച്ചപ്പെട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 14, 2020 3:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നേട്ടങ്ങളെ കരിവാരി തേക്കാൻ നെറികേടിന്റെ മാര്‍ഗം സ്വീകരിക്കുന്നു; ചിലർ നാടിന് ഗുണമുണ്ടാകുന്നത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു': മുഖ്യമന്ത്രി