advertisement

മാസപ്പടി കേസ്; വീണ വിജയൻ ഉൾപ്പെടെ 13 പേരെ കക്ഷി ചേർക്കണം: ഷോൺ ജോർജിന് നിർദേശം നൽകി ഹൈക്കോടതി

Last Updated:

ഹര്‍ജിയില്‍ പതിമൂന്ന് പ്രതികളെയും കക്ഷി ചേര്‍ക്കാന്‍ ഷോണ്‍ ജോര്‍ജ് അപേക്ഷ നല്‍കി

കേരള ഹൈക്കോടതി
കേരള ഹൈക്കോടതി
എറണാകുളം: സിഎംആര്‍എല്‍ - എക്‌സാലോജിക് മാസപ്പടി ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വീണാ വിജയൻ ഉൾപ്പെടെ 13 പേരെ കൂടി കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശം. എസ്എഫ്ഐഒ റിപ്പോർട്ടിൽ പ്രതിസ്ഥാനത്തുള്ളവരെ കൂടി കക്ഷി ചേർക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
ഹർജിക്കാരനായ ബിജെപി നേതാവ് ഷോൺ ജോർജിനാണ് ഹൈക്കോടതി നിർദേശം നൽകിയത്. വീണാ വിജയന്‍, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ 13 പേരെ കക്ഷി ചേര്‍ക്കാനാണ് നിർദേശം. ഹര്‍ജിയില്‍ പതിമൂന്ന് പ്രതികളെയും കക്ഷി ചേര്‍ക്കാന്‍ ഷോണ്‍ ജോര്‍ജ് അപേക്ഷ നല്‍കി.
സിഎംആർഎൽ-എക്സാലോജിക് കരാറിൽ കമ്പനി നിയമപ്രകാരം മാത്രമാണ് അന്വേഷണം നടത്തിയത്. കേസിൽ കള്ളപ്പണ നിയമവും ക്രിമിനല്‍ നിയമവും അഴിമതി നിയമവും അനുസരിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണം. ഇതിനായി സിബിഐ, എന്‍ഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടയുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഷോണ്‍ ജോര്‍ജിൻ്റെ ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാസപ്പടി കേസ്; വീണ വിജയൻ ഉൾപ്പെടെ 13 പേരെ കക്ഷി ചേർക്കണം: ഷോൺ ജോർജിന് നിർദേശം നൽകി ഹൈക്കോടതി
Next Article
advertisement
ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാവാൻ സിയാൽ
ഹൈഡ്രജൻ ബസുകൾ നിരത്തിലിറക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാവാൻ സിയാൽ
  • കൊച്ചി വിമാനത്താവളം ഹൈഡ്രജൻ ഫ്യൂവൽ സെൽ ഇലക്ട്രിക് ബസുകൾ പ്രവർത്തനത്തിൽ കൊണ്ടുവരുന്നു

  • കേരള ഹൈഡ്രജൻ വാലി ഫൗണ്ടേഷൻ സിയാലിന് 8.7 കോടി രൂപ ധനസഹായം ഘട്ടംഘട്ടമായി നൽകും

  • പദ്ധതി നടപ്പാകുന്നതോടെ യാത്രാസൗകര്യം മെച്ചപ്പെടുകയും പരിസ്ഥിതി സൗഹൃദ ഗതാഗതം ശക്തിപ്പെടുകയും ചെയ്യും

View All
advertisement