• HOME
 • »
 • NEWS
 • »
 • kerala
 • »
 • തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം; ആൾക്കൂട്ടം നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിന്

തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം; ആൾക്കൂട്ടം നിയന്ത്രിക്കേണ്ടതിന്റെ ഉത്തരവാദിത്തം പൊലീസിന്

പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോർഡും വ്യക്തമാക്കിയിട്ടുണ്ട്.

തൃശൂർ പൂരം (ഫയൽ ചിത്രം)

തൃശൂർ പൂരം (ഫയൽ ചിത്രം)

 • Last Updated :
 • Share this:
  തൃശൂർ: പൂരം നടത്തിപ്പിൽ നിന്നും പിൻമാറാനാകില്ലെന്ന് പാറമേക്കാവ് ദേവസ്വം തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പരിഹാര ക്രിയകൾ തുടങ്ങി കഴിഞ്ഞു. ഇനി മാറ്റാനാവില്ല. പൂരത്തെ തകര്‍ക്കാനാണ് ഡിഎംഒയുടെ ശ്രമം. ഡിഎംഒയുടേത് ഊതി പെരുപ്പിച്ച കണക്കാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കേണ്ടതിന്റ ഉത്തരവാദിത്തം പൊലീസിനാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരം നടത്തിപ്പില്‍ നിന്ന് പിന്നോട്ടില്ലെന്ന് കൊച്ചിന്‍ ദേവസ്വം ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. ജനപങ്കാളിത്തം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും ദേവസ്വം അധികൃതര്‍ പറഞ്ഞു. പൂരം നടത്തിപ്പിനെതിരെ ആരോഗ്യവകുപ്പ് രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.

  അതിനിടെ, പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് തൃശൂര്‍ ജില്ലാ കലക്ടര്‍ കത്തയച്ചു. യോഗം ചേരണമെന്നാണ് കത്തിലെ ആവശ്യം. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

  കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്താകും സംഭവിക്കുകയെന്ന് തൃശൂര്‍ ഡിഎംഒ പ്രതികരിച്ചു. അപകടകരമായ അവസ്ഥയിലേക്ക് സ്ഥിതിയെത്തിയേക്കും. 20,000 പേരെങ്കിലും രോഗ ബാധിതരാകും. 10% മരണം സംഭവിക്കാനിടയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി ആരോഗ്യവകുപ്പ് നടത്തിയ എല്ലാ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പാഴായിപോകും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെന്നും ഡി.എം.ഒ വ്യക്തമാക്കിയിരുന്നു.

  ശൂർ ജില്ലയിൽ രോഗവ്യാപനം അടുത്ത ദിവസങ്ങളിലായി വീണ്ടും വർദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.2 ആണ്. ഈ സാഹചര്യം കണക്കിലെടുത്താൻ പൂരം നടത്തിപ്പ് പുനരാലോചിക്കണമെന്ന് നിർദേശിക്കുന്നത്. നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് നൽകിയതായും ഡി എം ഒ പറയുന്നു.

  സംസ്ഥാനത്ത് ശനിയാഴ്ച 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

  യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
  Also Read- വാക്‌സിൻ സ്റ്റോക്ക് കുറവ്; സംസ്ഥാനത്ത് കോവിഡ് മെഗാവാക്‌സിനേഷൻ ക്യാമ്പുകൾ അനിശ്ചിതത്വത്തിൽ

  കഴിഞ്ഞ 24 മണിക്കൂറിനിടെ 61,957 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,37,03,838 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4767 ആയി.

  Also Read-COVID 19| ഏപ്രിൽ നിർണായകം; മാസ് വാക്സിനേഷന് ക്രഷിങ് ദി കർവ് പദ്ധതിയുമായി സംസ്ഥാന സർക്കാർ

  രോഗം സ്ഥിരീകരിച്ചവരില്‍ 171 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5596 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 404 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 956, കോഴിക്കോട് 778, തിരുവനന്തപുരം 398, മലപ്പുറം 528, തൃശൂര്‍ 509, കണ്ണൂര്‍ 357, ആലപ്പുഴ 385, കോട്ടയം 349, കൊല്ലം 301, പാലക്കാട് 140, കാസര്‍ഗോഡ് 260, പത്തനംതിട്ട 228, ഇടുക്കി 220, വയനാട് 187 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

  23 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കോഴിക്കോട് 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

  Also Read- Covid Vaccine| 'ശങ്ക ഉപേക്ഷിക്കൂ,, ഉടൻ കോവിഡ് വാക്സിൻ എടുക്കൂ': ഡോ. ബി. ഇക്ബാൽ

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2584 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 247, കൊല്ലം 232, പത്തനംതിട്ട 51, ആലപ്പുഴ 129, കോട്ടയം 160, ഇടുക്കി 95, എറണാകുളം 139, തൃശൂര്‍ 218, പാലക്കാട് 205, മലപ്പുറം 304, കോഴിക്കോട് 301, വയനാട് 71, കണ്ണൂര്‍ 278, കാസര്‍ഗോഡ് 154 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 39,778 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,15,342 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,894 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,58,988 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5906 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 982 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 382 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
  Published by:Aneesh Anirudhan
  First published: