കൊല്ലം പുനലൂരിൽ കല്ലടയാറ്റിൽ ചാടി യുവതിയും രണ്ട് മക്കളും ജീവനൊടുക്കി
- Published by:Rajesh V
- news18-malayalam
Last Updated:
മക്കളെ സാരികൊണ്ട് ശരീരത്തോട് കെട്ടിയാണ് യുവതി ആറ്റിലേക്ക് ചാടിയത്
കൊല്ലം: പുനലൂർ മുക്കടവിൽ കിൻഫ്ര പാർക്കിന് സമീപം കല്ലടയാറ്റിൽ ചാടി യുവതിയും രണ്ടു മക്കളും ജീവനൊടുക്കി. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കൊല്ലം കല്ലുവാതുക്കൽ പാറ സ്വദേശി സജി ചാക്കോയുടെ ഭാര്യ രമ്യ രാജൻ (30), മക്കളായ സരയു (അഞ്ച്), സൗരവ് (മൂന്ന്) എന്നിവരാണ് മരിച്ചത്.
പിറവന്തൂർ കമുകുംചേരി ചരുവിള പുത്തൻ വീട്ടിൽ രാജു-രമണി ദമ്പതികളുടെ മകളാണ് രമ്യ. മൂന്നുപേരും സാരി കൂട്ടിക്കെട്ടിയാണ് ആറ്റിലേക്ക് ചാടിയത്. മൂവരുടെയും മൃതദേഹം പുനലൂർ ഫയർഫോഴ്സാണ് കണ്ടെടുത്തത്.
മൃതദേഹങ്ങൾ പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഉച്ചക്ക് ഒന്നരയോടെ യുവതിയും ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും വിജനമായ സ്ഥലത്തുകൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. പിന്നീട് ഇവരെ കാണാതായതോടെ സംശയംതോന്നിയ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
Kollam,Kollam,Kerala
First Published :
March 08, 2023 4:52 PM IST