ഡോ. ഹാരിസിൻ്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി റിപ്പോർട്ട്; ഉപകരണം എത്തിക്കുന്നതിൽ കാലതാമസം

Last Updated:

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണം എത്തിക്കുന്നതിനേക്കുറിച്ചാണ് വിദഗ്ധ സമിതിയുടെ പരാമർശം

News18
News18
ഡോ. ഹാരിസിൻ്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണം എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് വിദഗ്ദ സമിതിയുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഡോ ഹാരിസ് ചിറയ്ക്കൽ ഉപകരണത്തിനുവേണ്ടി ഡിസംബറിൽ നൽകിയ അപേക്ഷയിൽ അഡ്മിനിസ്ട്രേറ്റീവ് അനുമതി കിട്ടിയത് 6-ആം മാസമാണെന്ന് സമിതി റിപ്പോർട്ടിൽ ഉണ്ട്.
പിരിവിട്ട് പകരണം വാങ്ങുന്നുവെന്ന ഡോ. ഹാരിസിൻ്റെ വെളിപ്പെടുത്തൽ‌ ശരിയാണെന്നു തെളിയിക്കുന്ന തരത്തിലാണ്
രോഗികളുടേയും പ്രതികരണം. പ്രധാന വിഭാഗങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്നും ശുപാർശയുണ്ട്.
അതേസമയം ഡോ ഹാരിസിന് കുരുക്കുന്ന തരത്തിലാണ് വിദഗ്ദ സമിതി റിപ്പോർട്ട്. യൂറോളജി വിഭാഗത്തിലെ ഉപകരണം കാണാതായിട്ടുണ്ടെന്നാണ് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
advertisement
12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ട്. ഇത് വകുപ്പ് മേധാവി ഡോ ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
അതേസമയം സ്ഥിരമായി ഉപയോഗിക്കാത്ത ഉപകരണമെന്നാണ് ഡോ ഹാരിസ് ഇതിന് പ്രതികരിച്ചിരിക്കുന്നത്. ഉപകരണം കാണാതായ സംഭവത്തില്‍ നോട്ടിസിന് മറുപടി നല്‍കുമെന്നം ആരോഗ്യവകുപ്പ് അന്വേഷണം നടക്കട്ടെയെന്നും ഡോ. ഹാരിസ് പ്രതികരിച്ചിരുന്നു.
ഉപകരണം നഷ്ടമായിട്ടില്ലെന്നും ആശുപത്രിയിൽ തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപകരണത്തിന്റെ ഫോട്ടോ പലവട്ടം കളക്ട്രേറ്റിലേക്ക് അയച്ചിട്ടുണ്ട്. ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡോ. ഹാരിസിൻ്റെ ആരോപണങ്ങൾ ശരിവെച്ച് വിദഗ്ധ സമിതി റിപ്പോർട്ട്; ഉപകരണം എത്തിക്കുന്നതിൽ കാലതാമസം
Next Article
advertisement
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
'എട്ടുമുക്കാല്‍ അട്ടിവെച്ച പോലെ ഒരാള്‍'; നിയമസഭയിൽ പ്രതിപക്ഷാംഗത്തിനെതിരെ മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിങ്
  • പ്രതിപക്ഷാംഗത്തിനെതിരെ ബോഡി ഷെയിമിങ് പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

  • മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷാംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.

  • മുഖ്യമന്ത്രിയുടെ പരാമർശം പൊളിറ്റിക്കലി ഇൻകറക്ടാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

View All
advertisement