സ്ത്രീത്വത്തെ നിരന്തരമായി അപമാനിക്കുന്നെന്ന് പരാതി; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മിഷൻ കേസെടുത്തു

Last Updated:

വാർത്താചാനലുകളിലൂടെ നിരന്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ദിശ എന്ന സംഘടന നൽകിയ പരാതിയിലാണ് കേസ്

News18
News18
ചലച്ചിത്രതാരം ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളെത്തുടർന്ന് രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മീഷൻ കേസെടുത്തു. നിരന്തരമായി വാർത്താചാനലുകളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും സ്ത്രീവിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്നവരെ പാനലിൽ ഉൾപ്പെടുത്തരുതെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ ഷാജറും ആവശ്യപ്പെട്ടു.
രാഹുൽ ഈശ്വറിന്റെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഹണിറോസ് നേരത്തെ പരാതി നൽകിയിരുന്നു പിന്നാലെ രാഹുൽ ഈശ്വർ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മുൻ കൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിന്റെ നിലപാട് തേടിയിരുന്നു. എന്നാൽ രാഹുലിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ഹണി റോസിന്റെ വസ്ത്രധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാടെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്ത്രീത്വത്തെ നിരന്തരമായി അപമാനിക്കുന്നെന്ന് പരാതി; രാഹുൽ ഈശ്വറിനെതിരെ യുവജന കമ്മിഷൻ കേസെടുത്തു
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement