കോൺഗ്രസ് സ്ഥാനാർഥി പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറും
Last Updated:
ഡൽഹിയിലേക്ക് ഉമ്മൻ ചാണ്ടി പോകുന്നില്ലെന്നും വ്യക്തമാക്കി
ന്യൂ ഡൽഹി: കോൺഗ്രസ് പട്ടിക സ്ക്രീനിംഗ് കമ്മിറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റിക്ക് കൈമാറും. ഉമ്മൻ ചാണ്ടി മത്സരിക്കണം എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. എന്നാൽ മത്സരിക്കില്ലെന്ന നിലപാടിലുറച്ചാണ് ചാണ്ടി. ഡൽഹിയിലേക്ക് ഉമ്മൻ ചാണ്ടി പോകുന്നില്ലെന്നും വ്യക്തമാക്കി. ഇന്ന് വൈകിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി മീറ്റിംഗിൽ അന്തിമ സ്ഥാനാർഥി പട്ടിക നിർമ്മാണത്തിന്റെ നടപടികൾ ആരംഭിക്കും. ഒരു മണ്ഡലത്തിലൊരു സ്ഥാനാർഥി എന്ന കാര്യം നിജപ്പെടുത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സിറ്റിംഗ് എം.പി. മാരുടെയും, സിറ്റിംഗ് എം.എൽ.എ മാരുടെയും കാര്യത്തിൽ ഹൈ കമ്മന്റിന്റെ അനുമതി വേണം.
എറണാകുളം, വടകര മണ്ഡലങ്ങളിൽ ഒഴികെ ഒരു പേര് മാത്രം നിർദേശിച്ച് സംസ്ഥാന നേതൃത്വം പട്ടിക തയ്യാറാക്കിയിരുന്നു. എറണാകുളത്ത് കെ.വി തോമസോ, ഹൈബി ഈഡനോ എന്നതിൽ ഹൈക്കമാൻഡ് തീരുമാനം എടുക്കും. വടകരയിൽ കെ.എസ്.യു പ്രസിഡന്‌റ് കെ.എം അഭിജിത്തിനൊപ്പം രാജ്മോഹൻ ഉണ്ണിത്താന്റെ പേരും പരിഗണനയിൽ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 16, 2019 2:15 PM IST