advertisement

ടി20 ലോകകപ്പ് പാകിസ്ഥാൻ ഇന്ത്യയോട് മത്സരിക്കുന്നതിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനമെടുക്കും

Last Updated:

ഈ ആഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള വിഷയം ചർച്ചയ്ക്കെടുത്തേക്കും

Rapid Read
News18
News18
ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന്റെ വിധി രാഷ്ട്രീയതലത്തിൽ തീരുമാനിക്കപ്പെടാനൊരുങ്ങുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായും (പിസിബി) ഫെഡറൽ കാബിനറ്റുമായും കൂടിയാലോചനകൾ നടത്തിയ ശേഷം പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അന്തിമ തീരുമാനമെടുക്കുമെന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു.
ഈ ആഴ്ച നടക്കാനിരിക്കുന്ന ഫെഡറൽ കാബിനറ്റ് യോഗത്തിൽ ഇന്ത്യ-പാക് മത്സരത്തെക്കുറിച്ചുള്ള വിഷയം ചർച്ചയ്ക്കെടുത്തേക്കും. പിസിബി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലുമായി (ഐസിസി) ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും, പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഷെരീഫ് ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക എന്നാണ്  പാകിസ്ഥാനിലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം.
ഫെബ്രുവരി 15-ന് ശ്രീലങ്കയിൽ വെച്ചാണ് ഇന്ത്യ പാക് മത്സരം നിശ്ചയിച്ചിരിക്കുന്നത്. മത്സരത്തിൽ പാകിസ്ഥാൻ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഐസിസിയുടെ അഭ്യർത്ഥനയിൽ മാർഗ്ഗനിർദ്ദേശം തേടുന്നതിനായി നഖ്‌വി അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രിയെ കാണുമെന്നാണ് സൂചന.  മുതിർന്ന ഐസിസി, പിസിബി ഉദ്യോഗസ്ഥർ ലാഹോറിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ നീക്കം.
advertisement
ഞായറാഴ്ച ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ വെച്ച് പിസിബി ചെയർമാൻ നഖ്‌വി ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയുമായി കൂടിക്കാഴ്ച നടത്തിയതായി പിസിബി പ്രസ്താവനയിൽ അറിയിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റ് അമിനുൽ ഇസ്‌ലാമും യോഗത്തിൽ പങ്കെടുത്തു.
ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ മത്സരിക്കുന്നതിനായി പിസിബി ചില നിബന്ധനകൾ ഐസിസിക്ക് മുന്നിൽ വെച്ചിട്ടുണ്ടെന്നാണ് സൂചന. ഐസിസി വരുമാനത്തിൽ വർദ്ധിച്ച വിഹിതം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് പുനരാരംഭിക്കൽ, ഐസിസി ടൂർണമെന്റുകൾക്കായി ഹൈബ്രിഡ് ഹോസ്റ്റിംഗ് മോഡൽ തുടരുക, ബംഗ്ലാദേശിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു എന്നാണ് വിവരം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Sports/
ടി20 ലോകകപ്പ് പാകിസ്ഥാൻ ഇന്ത്യയോട് മത്സരിക്കുന്നതിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനമെടുക്കും
Next Article
advertisement
വോട്ട് ചെയ്യാൻ എന്തൊക്കെ രേഖകൾ? ബൂത്തിൽ മൊബൈൽ ഫോൺ എന്ത് ചെയ്യണം? എങ്ങനെ വോട്ട് ചെയ്യാം ?
വോട്ട് ചെയ്യാൻ എന്തൊക്കെ രേഖകൾ? ബൂത്തിൽ മൊബൈൽ ഫോൺ എന്ത് ചെയ്യണം? എങ്ങനെ വോട്ട് ചെയ്യാം ?
  • വോട്ട് ചെയ്യാൻ ഇലക്ഷൻ ഐഡി കാർഡ് ഇല്ലെങ്കിൽ 11 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം

  • പോളിങ് ബൂത്തിൽ മൊബൈൽ ഫോൺ കൊണ്ടുപോകാൻ അനുവദനില്ല, ബൂത്തിന് പുറത്ത് സുരക്ഷിതമായി സൂക്ഷിക്കും

  • ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ബൂത്തിൽ റാംപും വീൽചെയറും, ബ്രെയിൽ ലിപി സൗകര്യവും ലഭ്യമാണ്

View All
advertisement