'പാലക്കാട്ടേത് പ്രവര്‍ത്തന വിജയം; കോണ്‍ഗ്രസ് വോട്ടിന് വേണ്ടി SDPIയെ സമീപിച്ചിട്ടില്ല'; കെ സുധാകരന്‍
- Published by:Vishnupriya S
- news18-malayalam
Last Updated:
കോണ്‍ഗ്രസ് ഔദ്യോഗികമായി വോട്ടിന് വേണ്ടി എസ്ഡിപിഐയെ സമീപിച്ചിട്ടില്ല. എന്നാല്‍ അവര്‍ താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവാമെന്നും സുധാകരന്‍ പറഞ്ഞു
പാലക്കാട്ടെ ജയം പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും അത് അത്ഭുതത്തോടെ കാണുന്നില്ലെന്നും കെപിസിസി സംസ്ഥാന പ്രസിഡന്റ് കെ സുധാകരന്‍. അതേസമയം എസ്ഡിപിഐയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസിന്റെ വിജയം എന്ന ആരോപണം സുധാകരന്‍ നിഷേധിച്ചു. കോണ്‍ഗ്രസ് ഔദ്യോഗികമായി വോട്ടിന് വേണ്ടി എസ്ഡിപിഐയെ സമീപിച്ചിട്ടില്ല. എന്നാല്‍ അവര്‍ താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തിട്ടുണ്ടാവാമെന്നും അത് പക്ഷെ തനിക്ക് ഉറപ്പില്ലെന്നും സുധാകരന്‍ പറഞ്ഞു.
'എസ്ഡിപിഐയുടെ പിന്തുണ ആവശ്യപ്പെട്ട് അങ്ങോട്ട് പോയിട്ടില്ല, ആരും ഇങ്ങോട്ടും വന്നിട്ടില്ല. അവര്‍ ആഗ്രഹിച്ച വിജയം വന്നിട്ടുണ്ടാവാം. അഭിപ്രായ വ്യത്യാസമുള്ള രാഷ്ട്രീയ എതിരാളികളില്‍ താരതമ്യേന എതിര്‍പ്പ് കുറവുള്ളവര്‍ക്ക് വോട്ട് ചെയ്യുക സ്വാഭാവികമാണ്. എസിഡിപിഐ അങ്ങനെ ചെയ്തിട്ടുണ്ടാവാം. അവര്‍ ചെയ്തുവെന്നും ചെയ്തിട്ടില്ലെന്നും ഞാന്‍ പറയുന്നില്ല. വോട്ട് ചെയ്യണമെന്നോ സഹായിക്കണമെന്നോ ഔദ്യോഗികമായി ഞങ്ങള്‍ പോയി പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടതുള്ളൂ', സുധാകരന്‍ പറഞ്ഞു.
അതേസമയം, സരിന്‍ കാണിച്ചത് വലിയ ചതിയാണെന്നും സ്ഥാനാര്‍ഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തിരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെ നിര്‍ത്താനോ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. ചേലക്കരയിലെ പരാജയത്തില്‍ സംഘടനാപരമായ പാകപ്പിഴ വന്നോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 38 വര്‍ഷക്കാലം സിപിഎം കൈവശം വെച്ച ചേലക്കരയില്‍ 10000 ല്‍ ഭൂരിപക്ഷം താഴ്ത്താനായ തങ്ങള്‍ക്ക് ഗോള്‍ഡ് മെഡലാണ് തരണ്ടേതെന്നും സുധാകരന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 24, 2024 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലക്കാട്ടേത് പ്രവര്‍ത്തന വിജയം; കോണ്‍ഗ്രസ് വോട്ടിന് വേണ്ടി SDPIയെ സമീപിച്ചിട്ടില്ല'; കെ സുധാകരന്‍