പത്തനംതിട്ട: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി(Supreme Court) വിധിക്കെതിരെ കോണ്‍ഗ്രസ്(Congress). പത്തനംതിട്ടയിലെ(Pathnamthitta) ആറു പഞ്ചായത്തുകളിലും ഒരു വില്ലേജിലും കോണ്‍ഗ്രസ് ഹര്‍ത്താലിന്(Harthal) ആഹ്വാനം ചെയ്തു.
സുപ്രീംകോടതി ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹര്‍ജി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അരുവാപ്പുലം, ചിറ്റാര്‍, സീതത്തോട്, പെരുനാട്, തണ്ണിത്തോട്, വടശേരിക്കര പഞ്ചായത്തുകളിലും വെച്ചുച്ചിറ പഞ്ചായത്തിലെ കൊല്ലമുള വില്ലേജിലുമാണ് കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ ഹര്‍ത്താല്‍ നടത്തുന്നത്.
രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.
ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവില്‍നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യവനപാലകര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ജസ്റ്റിസ് നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
വനസംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ മുന്നിലുള്ള ടി.എന്‍ ഗോദവര്‍മന്‍ തിരുമുല്പാടിന്റെ ഹര്‍ജിയിലായിരുന്നു നിര്‍ദേശം. സുപ്രീം കോടതിയില്‍ നിന്നുള്ള ഉത്തരവ് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് കേരളത്തിനുള്ളത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.