advertisement

'ശബരിമലയിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല; എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാം'; വിഡി സതീശൻ

Last Updated:

കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ  ഒരു ശക്തിക്കും സാധിക്കില്ലെന്നും വിഡി സതീശൻ

വി ഡി സതീശൻ
വി ഡി സതീശൻ
ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ലെന്നും വിശ്വാസികൾക്കും അയ്യപ്പ ഭക്തർക്കും ഒപ്പമാണ് അന്നും ഇന്നും കോൺഗ്രസെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാൻ എൻഎസ്എസിന് സ്വാതന്ത്ര്യമുണ്ടെന്നും കോൺഗ്രസിന് അതിൽ ആശങ്കയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനോ മാറ്റം വരുത്താനോ  ഒരു ശക്തിക്കും സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങളോട് പറഞ്ഞു.
എൻഎസ്എസ് എന്ത് തീരുമാനമെടുക്കണം എന്നുള്ളത് അവരുടെ ഇഷ്ടമാണ്. അത് കോൺഗ്രസ് അല്ല പറയണ്ടത്. എസ്എൻഡിപി മുൻപ് വോത്ഥാന സമിതിയുടെ ഭാഗമായി ശബരിമലയിൽ യുവതീ പ്രവേശനം വേണം എന്ന നിലപാടെടുത്തിരുന്നു. ഇപ്പോൾ ആ നിലപാട് അവർ മാറ്റി. അതുപോലെ ഓരോ സംഘടനയ്ക്കും അവരുടേതായ തീരുമാനങ്ങൾ എടുക്കാമെന്നും സതീശൻ പറഞ്ഞു.
advertisement
ആകാശം ഇടിഞ്ഞുവീണാലും സുപ്രീം കോടതി വിധിക്കൊപ്പം നിൽക്കുമെന്ന് പറഞ്ഞ പിണറായി വിജയൻ ഇപ്പോൾ നിലപാട് മാറ്റിയിരിക്കുകയാണന്നും കേരളത്തിലെ സിപിഎം ഇപ്പോൾ എല്ലാ ജാതി-മത വിഭാഗങ്ങളെയും പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ഒരു തീവ്ര വലതുപക്ഷ പാർട്ടിയായി അധഃപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ശബരിമലയിൽ കോൺഗ്രസ് നിലപാട് മാറ്റിയിട്ടില്ല; എൻഎസ്എസിന് ഇഷ്ടമുള്ള രാഷ്ട്രീയ തീരുമാനം എടുക്കാം'; വിഡി സതീശൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement